ടു​ണീ​ഷ്യ​യി​ൽ ബോ​ട്ട് മു​ങ്ങി 27 കു​ടി​യേ​റ്റ​ക്കാ​ർ മ​രി​ച്ചു
Friday, January 3, 2025 2:31 PM IST
ടു​ണി​സ്: ടു​ണീ​ഷ്യ​യി​ൽ കു​ടി​യേ​റ്റ​ക്കാ​ർ സ​ഞ്ച​രി​ച്ച ര​ണ്ടു ബോ​ട്ടു​ക​ൾ മു​ങ്ങി 27 പേ​ർ മ​രി​ച്ചു. 87 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. ആ​ഫ്രി​ക്ക​യി​ൽ​നി​ന്നു​ള്ള കു​ടി​യേ​റ്റ​ക്കാ​രാ​ണ് ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.

മെ​ഡി​റ്റ​റേ​നി​യ​ൻ ക​ട​ൽ ക​ട​ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ സ്ഫാ​ക്സ് ന​ഗ​ര​ത്തി​ന് സ​മീ​പം ബോ​ട്ടു​ക​ൾ മു​ങ്ങു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ മാ​സം ഇ​തേ പ്ര​ദേ​ശ​ത്ത് ടു​ണീ​ഷ്യ​യു​ടെ തീ​ര​സം​ര​ക്ഷ​ണ സേ​ന 30 ഓ​ളം കു​ടി​യേ​റ്റ​ക്കാ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തി​രു​ന്നു.


യൂ​റോ​പ്പി​ൽ മെ​ച്ച​പ്പെ​ട്ട ജീ​വി​തം തേ​ടി​യാ​ണ് അ​ന​ധി​കൃ​ത​മാ​യി കു​ടി​യേ​റ്റം ന​ട​ത്തു​ന്ന​ത്.