ഓ​ക്സ്ഫ​ഡ് റീ​ജി​യ​ണ​ൽ ബൈ​ബി​ൾ ക​ലോ​ത്സ​വം ശ​നി​യാ​ഴ്ച
Wednesday, October 22, 2025 2:48 PM IST
അ​പ്പ​ച്ച​ൻ ക​ണ്ണ​ഞ്ചി​റ
നോ​ർ​ത്താം​പ്ട​ൺ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ എ​പ്പാ​ർ​ക്കി ബൈ​ബി​ൾ അ​പ്പോ​സ്റ്റ​ലേ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഓ​ക്സ്ഫ​ഡ് റീ​ജി​യ​ണ​ൽ ബൈ​ബി​ൾ ക​ലോ​ത്സ​വ മ​ത്സ​ര​ങ്ങ​ൾ ശ​നി​യാ​ഴ്ച ന​ട​ക്കും. നോ​ർ​ത്താം​പ്റ്റ​ണി​ലെ ക​രോ​ളി​ൻ ചി​ഷോം സ്കൂ​ൾ വേ​ദി​ക​ളി​ൽ വ​ച്ചാ​വും വ​ച​നോ​ത്സ​വ ക​ലാ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക.

ആ​തി​ഥേ​യ മി​ഷ​ൻ ഡ​യ​റ​ക്ട​റും ബൈ​ബി​ൾ ക​ലോ​ത്സ​വ​ത്തി​നു മു​ഖ്യ നേ​തൃ​ത്വം വ​ഹി​ക്കു​ക​യും ചെ​യ്യു​ന്ന ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പൊ​ട്ട​നാ​നി​യി​ൽ (സെ​ന്‍റ് തോ​മ​സ് അ​പ്പോ​സ്റ്റ​ലേ​റ്റ് മി​ഷ​ൻ, നോ​ർ​ത്താം​പ്ട​ൺ), ഫാ. ​സോ​ണി ജോ​ർ​ജ് (സീ​റോ​മ​ല​ബാ​ർ ഓ​ക്സ്ഫ​ഡ് റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ), ഫാ. ​എ​ൽ​വി​സ് ജോ​സ് (ഓ​ക്സ്ഫ​ഡ് റീ​ജ​ന​ൽ ബൈ​ബി​ൾ അ​പ്പ​സ്റ്റോ​ലെ​റ്റ് ഡ​യ​റ​ക്ട​ർ), ഓ​ക്സ്ഫ​ഡ് റീ​ജി​യ​ൺ മി​ഷ​ൻ ലീ​ഗ്, സാ​വി​യോ ഫ്ര​ണ്ട്‌​സ് ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ ഡ​യ​റ​ക്ട​ർ, ഫാ. ​അ​നീ​ഷ് നെ​ല്ലി​ക്ക​ൽ എ​ന്നി​വ​ർ ബൈ​ബി​ൾ പ്ര​തി​ഷ്ഠ​യ്ക്കും ക​ലോ​ത്സ​വ​ത്തി​നും അ​ജ​പാ​ല​ന നേ​തൃ​ത്വം വ​ഹി​ക്കും.

ഓ​ക്സ്ഫ​ഡ് റീ​ജി​യ​ണ​ൽ ബൈ​ബി​ൾ അ​പ്പോ​സ്റ്റ​ലേ​റ്റ് അം​ഗ​ങ്ങ​ളാ​യ സ​ജ​ൻ സെ​ബാ​സ്റ്റ്യ​ൻ (ജ​ന​റ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ) ജി​നീ​ത ഡേ​വീ​സ് എ​ന്നി​വ​രാ​ണ് ഈ ​വ​ർ​ഷ​ത്തെ റീ​ജി​യ​ണ​ൽ ബൈ​ബി​ൾ ക​ലോ​ത്സ​വ​ത്തി​ന് നേ​തൃ​ത്വം വ​ഹി​ക്കു​ന്ന​ത്.


ഓ​ക്സ്ഫ​ഡ് റീ​ജി​യ​ണി​ലെ വി​വി​ധ മി​ഷ​ൻ, പ്രൊ​പ്പോ​സ്ഡ് മി​ഷ​നു​ക​ളി​ൽ നി​ന്നു​മാ​യി ആ​വേ​ശ​ക​ര​മാ​യ ര​ജി​സ്‌​ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ അ​ഞ്ഞൂ​റോ​ളം മ​ത്സ​രാ​ർ​ഥി​ക​ളാ​ണ് വ​ച​നോ​ത്സ​വ വേ​ദി​യി​ൽ മാ​റ്റു​ര​യ്ക്കു​വാ​ൻ എ​ത്തു​ക. റീ​ജി‌​യ​ണ​ൽ ബൈ​ബി​ൾ ക​ലോ​ത്സ​വ​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ നോ​ർ​ത്താം​പ്ട​ണി​ൽ പൂ​ർ​ത്തി​യാ​യ​താ​യും സം​ഘാ​ട​ക സ​മി​തി അ​റി​യി​ച്ചു.

രാ​വി​ലെ എ​ട്ടി​ന് മ​ത്സ​രാ​ർ​ഥി​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് ഒ​മ്പ​തി​ന് ബൈ​ബി​ൾ പ്ര​തി​ഷ്ഠ​യും 9.15 മു​ത​ൽ ക​ലാ​മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കും. മ​ത്സ​ര​ങ്ങ​ൾ രാ​ത്രി ഏ​ഴി​ന് പൂ​ർ​ത്തി​യാ​കും. തു​ട​ർ​ന്ന് വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും.

യ​ഥാ​സ​മ​യം ക​ലോ​ത്സ​വം പൂ​ർ​ത്തി​യാ​ക്കു​വാ​നാ​യി മ​ത്സ​രാ​ർ​ഥി​ക​ൾ സ​മ​യ​നി​ഷ്ഠ പാ​ലി​ക്ക​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​ഭ്യ​ർ​ഥി​ച്ചു. ബൈ​ബി​ൾ അ​ധി​ഷ്‌​ഠി​ത​മാ​യി ന​ട​ത്ത​പ്പെ​ടു​ന്ന മ​ത്സ​ര വേ​ദി​യി​ലേ​ക്ക് ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി റീ​ജി​യ​ണ​ൽ ബൈ​ബി​ൾ അ​പ്പോ​സ്റ്റ​ലേ​റ്റ് അ​റി​യി​ച്ചു.

വേ​ദി: CAROLINE CHISHOLM SCHOOL, WOOLDALE ROAD, WOOTTON, NN4 6TP, NORTHAMPTON.
">