നൈ​ജീ​രി​യ​യി​ൽ സ്ഫോ​ട​ന​പ​ര​ന്പ​ര; 18 മ​ര​ണം
Monday, July 1, 2024 10:46 AM IST
ലാ​ഗോ​സ്: വ​ട​ക്കു​കി​ഴ​ക്ക​ൻ നൈ​ജീ​രി​യ​യി​ലെ ബോ​ർ​ണോ സം​സ്ഥാ​ന​ത്തു​ണ്ടാ​യ സ്ഫോ​ട​ന​പ​ര​ന്പ​ര​യി​ൽ കു​റ​ഞ്ഞ​ത് 18 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 30 പേ​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ബോ​ക്കോ ഹ​റാം ഭീ​ക​ര​രു​ടെ ശ​ക്തി​കേ​ന്ദ്ര​മാ​യ മേ​ഖ​ല​യി​ലെ ഗ്വോ​സാ പ​ട്ട​ണ​ത്തി​ൽ ശ​നി​യാ​ഴ്ച വി​വാ​ഹ, മ​ര​ണ ച​ട​ങ്ങു​ക​ളി​ലും ആ​ശു​പ​ത്രി​യി​ലും ചാ​വേ​ർ സ്ഫോ​ട​ന​ങ്ങ​ൾ ഉ​ണ്ടാ​കു​ക​യാ​യി​രു​ന്നു.

വ​നി​താ ചാ​വേ​റാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നു സൂ​ച​ന​യു​ണ്ട്. മ​ര​ണ​സം​ഖ്യ 30 ആ​യെ​ന്നാ​ണു സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ റി​പ്പോ​ർ​ട്ട്. മ​രി​ച്ച​വ​രി​ൽ കു​ട്ടി​ക​ളും ഗ​ർ​ഭി​ണി​യും ഉ​ൾ​പ്പെ​ടു​ന്നു. വി​വാ​ഹ​വേ​ദി​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ ആ​റു പേ​രാ​ണു കൊ​ല്ല​പ്പെ​ട്ട​ത്.

ആ​ക്ര​മ​ണ​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വം ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല. പ​തി​ന​ഞ്ചു വ​ർ​ഷ​ത്തോ​ളം ബോ​ക്കോ ഹ​റാം ഇ​സ്‌​ലാ​മി​ക ഭീ​ക​ര​രു​ടെ ആ​ക്ര​മ​ണം നേ​രി​ട്ട മേ​ഖ​ല​യാ​ണ് ബോ​ർ​ണോ. സ്ഫോ​ട​ന​ങ്ങ​ൾ ന​ട​ന്ന ഗ്വോ​സാ പ​ട്ട​ണം 2014ൽ ​തീ​വ്ര​വാ​ദി​ക​ൾ നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കി​യെ​ങ്കി​ലും അ​ടു​ത്ത​വ​ർ​ഷം നൈ​ജീ​രി​യ​ൻ സേ​ന തി​രി​ച്ചു​പി​ടി​ച്ചു.


ഭീ​ക​ര​ർ പ​ട്ട​ണ​ത്തോ​ടു ചേ​ർ​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ആ​ക്ര​മ​ണം ന​ട​ത്തു​ക​യും ആ​ളു​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യും ചെ​യ്യാ​റു​ണ്ട്. ക​ഴി​ഞ്ഞ 15 വ​ർ​ഷ​ങ്ങ​ളി​ലാ​യി നൈ​ജീ​രി​യ​യി​ൽ ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ളി​ലാ​യി 40,000 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 20 ല​ക്ഷം പേ​ർ നാ​ടു​വി​ടേ​ണ്ടി​വ​രി​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ചാ​ഡ്, നൈ​ജ​ർ, കാ​മ​റൂ​ൺ തു​ട​ങ്ങി​യ അ​യ​ൽ​രാ​ജ്യ​ങ്ങ​ളി​ലും ബോ​ക്കോ ഹ​റാ​മി​ന്‍റെ​യും ഇ​ത​ര ഇ​സ്‌​ലാ​മി​ക തീ​വ്ര​വാ​ദ​ഗ്രൂ​പ്പു​ക​ളു​ടെ​യും ആ​ക്ര​മ​ണം വ്യാ​പി​ക്കു​ന്നു​ണ്ട്.