ബം​ഗ​ളൂ​രു​വി​ൽ ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്ന യു​വ​തി​യു​ടെ ദേ​ഹ​ത്തേ​ക്ക് ഓ​ട്ടോ ഡ്രൈ​വ​ർ മു​റു​ക്കി​ത്തു​പ്പി
Thursday, June 6, 2024 1:35 PM IST
ബം​ഗ​ളൂ​രു: ന​ഗ​ര​ത്തി​ലെ ഫു​ട്പാ​ത്തി​ലൂ​ടെ ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്ന യു​വ​തി​യു​ടെ ദേ​ഹ​ത്തേ​ക്കു മു​റു​ക്കി​ത്തു​പ്പി​യ ഓ​ട്ടോ​ഡ്രൈ​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്ത് ബം​ഗ​ളൂ​രു പോ​ലീ​സ്. ഓ​ട്ടോ​ഡ്രൈ​വ​റു​ടെ മോ​ശം പെ​രു​മാ​റ്റ​ത്തി​ന് ഇ​ര​യാ​യ യു​വ​തി എ​ക്സി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യം ചി​ത്ര​ങ്ങ​ൾ സ​ഹി​തം പ​ങ്കു​വ​ച്ച​ത്.

ഇ​ന്ദി​രാ​ന​ഗ​റി​ലൂ​ടെ ന​ട​ക്കു​മ്പോ​ള്‍ ഓ​ട്ടോ ഡ്രൈ​വ​ർ ത​ന്‍റെ നേ​രേ തു​പ്പി. വെ​ള്ള ഷ​ർ​ട്ടാ​യി​രു​ന്നു താ​ൻ ധ​രി​ച്ചി​രു​ന്ന​ത്- എ​ന്ന് യു​വ​തി ചി​ത്ര​ത്തോ​ടൊ​പ്പം കു​റി​ച്ചി​ട്ടു​ണ്ട്. ചി​ത്ര​ത്തി​ല്‍ ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ണ്. വെ​ള്ള ഷ​ർ​ട്ടി​ലും കൈ​യി​ലും പാ​ന്‍റി​ലും തു​പ്പി​യി​രി​ക്കു​ന്ന​തി​ന്‍റെ അ​ട​യാ​ള​ങ്ങ​ള്‍ കാ​ണാം. ‌

യു​വ​തി​യു​ടെ കു​റി​പ്പ് വൈ​റ​ലാ​കു​ക​യും വ​ൻ പ്ര​തി​ഷേ​ധം ഉ​യ​രു​ക​യും ചെ​യ്തു. ഇ​ക്കാ​ര്യം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട പോ​ലീ​സ് യു​വ​തി​യി​ൽ​നി​ന്നു വി​ശ​ദാം​ശ​ങ്ങ​ൾ തേ​ടു​ക​യും അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യു​മാ​യി​രു​ന്നു.