ലോ​ക കേ​ര​ള​സ​ഭ; ന്യൂ​സി​ല​ൻ​ഡ് മ​ല​യാ​ളി​ക​ളു​ടെ പ്ര​തി​നി​ധി​യാ​യി പ്ര​ശാ​ന്ത് കു​ര്യ​നും മീ​ര മു​ര​ളീ​ധ​ര​നും പ​ങ്കെ​ടു​ക്കും
Monday, May 27, 2024 4:19 PM IST
വെ​ല്ലിം​ഗ്ട​ൺ: തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന ലോ​ക കേ​ര​ള​സ​ഭ​യി​ൽ ന്യൂ​സി​ല​ൻ​ഡ് മ​ല​യാ​ളി​ക​ളു​ടെ പ്ര​തി​നി​ധി​യാ​യി പ്ര​ശാ​ന്ത് കു​ര്യ​നും ഡോ. ​മീ​ര മു​ര​ളീ​ധ​ര​നും പ​ങ്കെ​ടു​ക്കും. ജൂ​ൺ 13 മു​ത​ൽ 15 വ​രെ നി​യ​മ​സ​ഭാ മ​ന്ദി​ര​ത്തി​ൽ വ​ച്ചാ​ണ് ലോ​ക കേ​ര​ള​സ​ഭ ന​ട​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ന​ക​ത്തും ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ലും വി​ദേ​ശ​ത്തും താ​മ​സി​ക്കു​ന്ന മ​ല​യാ​ളി​ക​ൾ​ക്ക് പൊ​തു​വേ​ദി ഒ​രു​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് കേ​ര​ള സ​ർ​ക്കാ​ർ ലോ​ക കേ​ര​ളസ​ഭ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.