സ്റ്റോ​ക്ക് പോ​ർ​ട്ട് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന് ​ ന​വ നേ​തൃ​ത്വം
Friday, May 17, 2024 6:52 AM IST
സാബു ചൂണ്ടക്കാട്ടിൽ
സ്റ്റോ​ക്ക് പോ​ർ​ട്ട്: സ്റ്റോ​ക്ക് പോ​ർ​ട്ട് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ(എംഎഎസ്) 2024-25 ലേ​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെര​ഞ്ഞെ​ടു​ത്തു. ​ഹെ​യ്സ​ൽ​ഗ്രൂ സെന്‍റ് പീ​റ്റേ​ഴ്സ് പാ​രി​ഷ് ഹാ​ളി​ൽ വ​ച്ച് ന​ട​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് ബെ​ന്നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ക്ര​ട്ട​റി റോ​യ് മാ​ത്യു സ്വാ​ഗ​ത​മാ​ശം​സി​ച്ചു.​ തു​ട​ർ​ന്ന് ന​ട​ന്ന വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ 2024-25 വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ പൊ​തു​യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു.

പ്ര​സി​ഡന്‍റ് ഷൈ​ജു തോ​മ​സ് സെ​ക്ര​ട്ട​റി ജോ​ൺ ജോ​ജി, ട്ര​ഷ​ർ ബി​ൻ​സ് ജോ​സ​ഫ്, വൈ​സ് പ്ര​സി​ഡ​ൻ​റ് ജോ​സ് ജോ​സ​ഫ്, ജോ​യി​ൻ സെ​ക്ര​ട്ട​റി ക്രി​സ്റ്റീ​ൻ മേ​രി, ജോ​യി​ൻ ട്ര​ഷ​റ​ർ വ​ർ​ഗീ​സ് പൗ​ലോ​സ് എ​ന്നി​വ​രെ​യും എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി മെ​മ്പ​ർ​മാ​ർ ആ​യി ഹ​രീ​ഷ് നാ​യ​ർ,

ബി​നോ​യ് ബെ​ന്നി, മ​നോ​ജ് ജോ​ൺ, റോ​യി മാ​ത്യു, റോ​ണി പൗ​ലോ​സ്, സി​ബി ജോ​സ്, സാ​ന്‍റോ കോ​ണി​ക്ക​ര, അ​രു​ൺ സെ​ൽ​വ​രാ​ജ​ൻ, റീ​ന സ്റ്റീ​ഫ​ൻ​സ​ൺ, സു​ജി​താ ടി,​ ബാ​ബു റോ​യ്, ചി​ക്കു മ​രി​യ, ടി​നു സെ​ബാ​സ്റ്റ്യ​ൻ, റോ​ഷി​നി ജോ​സ് എ​ന്നി​വ​രെ​യും തെര​ഞ്ഞെ​ടു​ത്തു.

പു​തു​താ​യി തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​സി​ഡ​ന്‍റ് ഷൈ​ജു തോ​മ​സ് പ​ഴ​യ ക​മ്മി​റ്റി​ക്ക് ന​ന്ദി പ​റ​യു​ക​യും അ​തോ​ടൊ​പ്പം സം​ഘ​ട​ന​യെ പു​തി​യ ത​ല​ങ്ങ​ളി​ൽ എ​ത്തി​ക്കാ​ൻ ആ​ത്മാ​ർ​ഥ​ത നി​റ​ഞ്ഞ ഉ​റ​ച്ച കാ​ൽ​വയ്പ്പു​ക​ളോ​ടെ മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് ഉ​റ​പ്പു​ന​ൽ​കി.