ഫ്രാ​ൻ​സി​ൽ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ചു: പാ​ർ​ല​മെ​ന്‍റ് പി​രി​ച്ചു​വി​ട്ട് മാ​ക്രോ​ണ്‍
Tuesday, June 11, 2024 10:39 AM IST
പാ​രീ​സ്: ഫ്രാ​ൻ​സി​ൽ പാ​ർ​ല​മെ​ന്‍റ് പി​രി​ച്ചു​വി​ട്ട് ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ണ്‍ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ചു. ദേ​ശീ​യ അ​സം​ബ്ലി​യി​ലേ​ക്കു​ള്ള ആ​ദ്യ​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ഈ മാസം 30നും ​ര​ണ്ടാം​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ജൂ​ലൈ ഏ​ഴി​നും ന​ട​ക്കും.

യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 40 ശ​ത​മാ​നം വോ​ട്ടോ​ടെ ഫ്രാ​ൻ​സി​ലെ വ​ല​തു​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ഭൂ​രി​പ​ക്ഷം നേ​ടി​യി​രു​ന്നു. രാ​ജ്യ​ത്തി​ന്‍റെ സാ​ന്പ​ത്തി​ക പി​ന്നോ​ക്കാ​വ​സ്ഥ എ​ടു​ത്തു കാ​ട്ടി വ​ല​തു​പ​ക്ഷം മു​ന്നേ​റു​ന്ന​തി​ൽ മാ​ക്രോ​ണ്‍ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.

യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഫ്രാ​ൻ​സി​ലെ തീ​വ്ര വ​ല​തു​പ​ക്ഷ പാ​ർ​ട്ടി​ക​ൾ​ക്ക് ഏ​ക​ദേ​ശം 40 ശ​ത​മാ​നം വോ​ട്ട് നേ​ടാ​ൻ ക​ഴി​ഞ്ഞു​വെ​ന്ന് മാ​ക്രോ​ണ്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ജോ​ർ​ദാ​ൻ ബാ​ർ​ഡെ​ല്ല​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള നാ​ഷ​ണ​ൽ റാ​ലി 32.3 മു​ത​ൽ 33 ശ​ത​മാ​നം വ​രെ വോ​ട്ട് നേ​ടി​യ​പ്പോ​ൾ, മാ​ക്രോ​ണി​ന്‍റെ റെ​നൈ​സ​ൻ​സ് പാ​ർ​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ഖ്യം 14.8 മു​ത​ൽ 15.2 ശ​ത​മാ​നം വ​രെ മാ​ത്ര​മാ​ണ് വോ​ട്ട് നേ​ടി​യ​ത്.

ഫ്രാ​ൻ​സ് ഒ​രു മാ​റ്റം ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും അ​തി​നാ​ൽ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്ത​ണ​മെ​ന്നും ബാ​ർ​ഡെ​ല്ല മാ​ക്രോ​ണി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.