ഒ​ഐ​സി​സി ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് കൂ​ട​ലി​ന്‌ ഇ​ന്ന് ല​ണ്ട​നി​ൽ സ്വീ​ക​ര​ണം
Wednesday, May 29, 2024 3:09 PM IST
റോ​മി കു​ര്യാ​ക്കോ​സ്
ല​ണ്ട​ൻ: പു​തു​താ​യി നി​യ​മി​ത​നാ​യ ഒ​ഐ​സി​സി​യു​ടെ ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് കൂ​ട​ലി​ന്‌ ഇ​ന്ന് ഒ​ഐ​സി​സി യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ല​ണ്ട​നി​ൽ വ​ൻ സ്വീ​ക​ര​ണ​മൊ​രു​ക്കു​ന്നു. ക്രോ​യ്‌​ഡോ​ണി​ലെ ഇ​മ്പീ​രി​യ​ല്‍ ഹോ​ട്ട​ലി​ൽ വൈ​കു​ന്നേ​രം ആറ് മു​ത​ലാ​ണ് ച​ട​ങ്ങു​ക​ൾ.

ഒ​ഐ​സി​സി യു​കെ പ്ര​സി​ഡന്‍റ് കെ.കെ. മോ​ഹ​ൻ​ദാ​സ്, പ്രോ​ഗ്രാം കോ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ക​ൺ​വീ​ന​ർ ​ബേ​ബി​ക്കു​ട്ടി ജോ​ർ​ജ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ർ​ക്കിംഗ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഷൈ​നു മാ​ത്യൂ​സ്, സു​ജു കെ. ​ഡാ​നി​യ​ൽ, മ​ണി​ക​ണ്ഠ​ൻ ഐ​ക്കാ​ഡ്, വാ​ഴ​പ്പ​ള്ളി മു​ൻ പ​ഞ്ചാ​യ​ത്ത് പ്രസി​ഡ​ന്‍റും നാ​ഷ്ണ​ൽ ക​മ്മി​റ്റി അം​ഗ​വു​മാ​യ ബി​നോ ഫി​ലി​പ്പ്,

സ​റേ റീ​ജി​യ​ണ​ൽ പ്ര​സി​ഡ​ന്‍റ് വി​ത്സ​ൺ ജോ​ർ​ജ്, സെ​ക്ര​ട്ട​റി സാ​ബു ജോ​ർ​ജ്, ട്ര​ഷ​റ​ർ ബി​ജു വ​ർഗീ​സ്, മീ​ഡി​യ കോ​ഓർ​ഡി​നേ​റ്റ​ർ തോ​മ​സ് ഫി​ലി​പ്പ് തു​ട​ങ്ങി ഒന്പത് അം​ഗ ക​മ്മി​റ്റി​യാ​ണ് ച​ട​ങ്ങു​ക​ൾ​ക്ക് ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​ത്. ​നാ​ഷ​ണ​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ വി​വി​ധ റീ​ജി​യ​ണുക​ളി​ൽ നി​ന്നു​ള്ള പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും.

ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റാ​യി നി​യ​മി​ത​നാ​യ ജെ​യിം​സ് കൂ​ട​ൽ നി​ല​വി​ൽ ഒ​ഐ​സി​സി അ​മേ​രി​ക്ക നാ​ഷ​ണ​ല്‍ ചെ​യ​ർ​മാ​നാ​ണ്. അ​മേ​രി​ക്ക​യി​ൽ നി​ന്നു​ള്ള ലോ​ക കേ​ര​ള​സ​ഭാ അം​ഗം, വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഗ്ലോ​ബ​ൽ ബി​സി​ന​സ് ഫോ​റം ചെ​യ​ർ​മാ​ൻ, ഹൂ​സ്റ്റ​ൺ ആ​സ്ഥാ​ന​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന ഗ്ലോ​ബ​ൽ ഇ​ന്ത്യ​ൻ മീ​ഡി​യ ചെ​യ​ർ​മാ​ൻ, എം​എ​സ്ജെ ബി​സി​ന​സ് ഗ്രൂ​പ്പ് ശൃം​ഖ​ല​യു​ടെ ചെ​യ​ർ​മാ​ൻ തു​ട​ങ്ങി വി​വി​ധ നി​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു.

ഒ​ഐ​സി​സിക്ക് ​വ​രും നാ​ളു​ക​ളി​ൽ പു​ത്ത​നു​ണ​ർ​വ് ന​ൽ​കു​ന്ന​തി​നും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ​യും ഭാ​ഗ​മാ​യി‌യാണ് ഒ​രാ​ഴ്ച​യാ​യി യൂ​റോ​പ്പി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ൾ അദ്ദേഹം സ​ന്ദ​ർ​ശി​ക്കുന്നത്.​ പ്ര​സ്തു​ത യോ​ഗ​ത്തി​ൽ നേ​താ​ക്ക​ളു​മാ​യി വി​വി​ധ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യും.