വി​ഷു ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Wednesday, May 7, 2025 3:59 PM IST
ന്യൂഡൽഹി: ബാ​ല​ഗോ​കു​ലം ദ​ക്ഷി​ണ മ​ധ്യ മേ​ഖ​ല​യി​ലെ രാ​ധാ​മാ​ധ​വം ബാ​ല​ഗോ​കു​ല​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ഷു ആ​ഘോ​ഷം ദ്വാ​ര​ക സെ​ക്ട​ർ-7​ലെ ശ്രീ​നാ​രാ​യ​ണ സ്പി​രി​ച്വ​ൽ & ക​ൾ​ച​റ​ൽ സെ​ന്‍റ​റി​ൽ വ​ച്ച് ന​ട​ത്തി.

ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്ക് ബാ​ല​ഗോ​കു​ലം ഡ​ൽ​ഹി എ​ൻ​സി​ആ​ർ സ​ഹ​ര​ക്ഷാ​ധി​കാ​രി ജി. മോ​ഹ​ന​കു​മാ​ർ, ​ബാ​ല​ഗോ​കു​ലം ദ​ക്ഷി​ണ മ​ധ്യ മേ​ഖ​ല അ​ധ്യ​ക്ഷ​ൻ വി.​എസ്. സ​ജീ​വ് കു​മാ​ർ, പൊ​തു​കാ​ര്യ​ദ​ർ​ശി ഗി​രീ​ഷ് എ​സ്. നാ​യ​ർ, ബാ​ല​ഗോ​കു​ലം അ​ധ്യ​ക്ഷ ല​ഞ്ചു വി​നോ​ദ് തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്ന് ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ചു​കൊ​ണ്ട് തു​ട​ക്കം കു​റി​ച്ചു.

ബാ​ല​ഗോ​കു​ലം അ​ധ്യ​ക്ഷ ല​ഞ്ചു വി​നോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച്, കാ​ര്യ​ദ​ർ​ശി കെ.​സി. സു​ശീ​ൽ സ്വാ​ഗ​തം ആ​ശം​സി​ച്ചു കൊ​ണ്ട് തു​ട​ങ്ങി​യ വി​ഷു ഗ്രാ​മോ​ത്സ​വ​ത്തി​ൽ വി​ഷു​വി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ കു​റി​ച്ചും ഐ​തി​ഹ്യ​ങ്ങ​ളെ കു​റി​ച്ചും സ​ർ​വ്വശ്രീ ​പി.​കെ. സു​രേ​ഷ്, മോ​ഹ​ന​കു​മാ​ർ, വി.​എ​സ്. സ​ജീ​വ് കു​മാ​ർ, ഗി​രീ​ഷ് എ​സ്. നാ​യ​ർ എ​ന്നി​വ​ർ ഗോ​കു​ലാം​ഗ​ങ്ങ​ളു​മാ​യി സം​വ​ദി​ച്ചു.


ഗോ​കു​ലാം​ഗ​ങ്ങ​ൾ വി​ഷു ക​ണി​യൊ​രു​ക്കു​ക​യും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത ഗോ​കു​ലാം​ഗ​ങ്ങ​ൾ​ക്ക് ബാ​ല​ഗോ​കു​ലം ര​ക്ഷാ​ധി​കാ​രി മോ​ഹ​ൻ കു​മാ​ർ വി​ഷു കൈ​നീ​ട്ടം ന​ൽ​കു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും ക​ലാ - കാ​യി​ക പ​രി​പാ​ടി​ക​ൾ ​രാ​ജേ​ന്ദ്ര​ൻ ധ​ന്യ വി​പി​ൻ​ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ര​ങ്ങേ​റു​ക​യും കു​ട്ടി​ക​ൾ​ക്കും പ​രി​പാ​ടി​ക​ളി​ൽ വി​ജ​യി​ച്ച​വ​ർ​ക്കും സ​മ്മാ​ന​ങ്ങ​ൾ കൊ​ടു​ക്കു​ക​യും ചെ​യ്തു.

ഗോ​കു​ല കു​ടും​ബാം​ഗ​ങ്ങ​ൾ ത​യ്യാ​റാ​ക്കി​യ വി​ഭ​വ സ​മൃ​ദ്ധ​മാ​യ സ​ദ്യ​യും ഉ​ണ്ടാ​യി​രു​ന്നു. പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ ജീ​വ​ൻ ന​ഷ്ട​മാ​യ​വ​ർ​ക്ക്‌ ശ്ര​ദ്ധാ​ഞ്‌​ജ​ലി അ​ർ​പ്പി​ച്ച​തി​ന് ശേ​ഷമാണ് ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി​യ​ത്.

ച​ട​ങ്ങി​ൽ ബാ​ല​ഗോ​കു​ലം ഡ​ൽ​ഹി എ​ൻ​സി​ആ​ർ അ​ധ്യ​ക്ഷ​ൻ പി.​കെ. സു​രേ​ഷ് മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു.