ബം​ഗ​ളൂ​രു മെ​ഡി​ക്ക​ൽ കോ​ള​ജ് ഗേ​ൾ​സ് ഹോ​സ്റ്റ​ലി​ൽ കൂ​ട്ട കോ​ള​റ ബാ​ധ
Monday, April 8, 2024 3:38 PM IST
ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു മെ​ഡി​ക്ക​ൽ കോ​ള​ജ് ഗേ​ൾ​സ് ഹോ​സ്റ്റ​ലി​ൽ കൂ​ട്ട കോ​ള​റ ബാ​ധ. ര​ണ്ടു വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കു രോ​ഗം സ്ഥി​രീ​ക​രി​ച്ച​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി 47 പേ​ർ ചി​കി​ത്സ​യി​ലാ​ണ്. ഇ​വ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം ഉ​ട​ൻ ല​ഭി​ക്കും.

28 വി​ദ്യാ​ർ​ഥി​നി​ക​ൾ വി​ക്ടോ​റി​യ ആ​ശു​പ​ത്രി​യി​ലെ ട്രോ​മ കെ​യ​ർ സെ​ന്‍റ​റി​ലും 15 പേ​ർ എ​ച്ച് ബ്ലോ​ക്കി​ലും നാ​ലു​പേ​ർ എ​മ​ർ​ജ​ൻ​സി കെ​യ​ർ യൂ​ണി​റ്റി​ലും ചി​കി​ത്സ​യി​ലാ​ണ്. ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.


സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് ഡ​യ​റ​ക്ട​ർ. ഹോ​സ്റ്റ​ലി​ലെ മെ​സ് അ​ന​ശ്ചി​ത​കാ​ല​ത്തേ​ക്ക് അ​ട​ച്ചു. ഹോ​സ്റ്റ​ലി​ൽ ന​ട​ന്ന ക്ര​മ​ക്കേ​ടു​ക​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ പ്ര​ത്യേ​ക​സ​മി​തി രൂ​പീ​ക​രി​ച്ച​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.