ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷനും ഗ്രീൻ പാർക്കിലെ കേരള ആയൂർവേദ ലൈഫും സംയുക്തമായി ഞായറാഴ്ച ഉച്ചയ്ക്ക് 12 മുതൽ നാല് വരെ ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ സൗജന്യ ആയൂർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
പങ്കെടുക്കുന്നവർക്ക് ആരോഗ്യ പരിശോധന, ഡയറ്റ് പ്ലാൻ, ചികിത്സക്കുള്ള ഉപദേശങ്ങൾ എന്നിവ സൗജന്യമായി നൽകും.
കൂടുതൽ വിവരങ്ങൾക്ക്: ടോണി കണ്ണമ്പുഴ (ജനറൽ സെക്രട്ടറി) - 9810791770.