കാ​ൻ​സ​ർ സ്ക്രീ​നിം​ഗ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു
Friday, November 24, 2023 4:18 PM IST
റെജി നെല്ലിക്കുന്നത്ത്
ന്യൂ​ഡ​ൽ​ഹി: ബി​പി​ഡി കേ​ര​ള​യു​ടെ​യും ബി​പി​ടി സ്ത്രീ ​ജ്വാ​ല​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ത്യ​ൻ കാ​ൻ​സ​ർ സൊ​സൈ​റ്റി​യു​മാ​യി ഒ​ത്തു​ചേ​ർ​ന്നു കാ​ൻ​സ​ർ സ്ക്രീ​നിം​ഗ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു.

ക്യാ​മ്പ് ഡി​സം​ബ​ർ മൂ​ന്നി​ന് രാ​വി​ലെ 10 മു​ത​ൽ എം​സി​ഡി സ്കൂ​ൾ, ദ​ർ​ഗ, മെ​ഹ്‌​റോ​ലി​യി​ൽ ആ​ണ് ന​ട​ക്കു​ന്ന​ത്. 100 പേ​ർ​ക്കാ​ണ് ഈ ​ക്യാ​മ്പി​ൽ ടെ​സ്റ്റിം​ഗ് ഉ​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ര​ജി​സ്ട്രേ​ഷ​ൻ ആ​ദ്യം വ​രു​ന്ന​വ​ർ​ക്ക് ആ​യി​രി​ക്കും.

സ​മൂ​ഹ​ത്തി​ന്‍റെ വ​ള​രെ താ​ഴ്ന്ന നി​ല​യി​ൽ ജീ​വി​ക്കു​ന്ന​തും ഇ​ങ്ങ​നെ​യു​ള്ള ടെ​സ്റ്റു​ക​ൾ ന​ട​ത്താ​ൻ സൗ​ക​ര്യം കു​റ​വു​ള്ള വി​ഭാ​ഗ​ത്തി​നാ​യി​രി​ക്കും പ​രി​ഗ​ണ​ന ന​ൽ​കു​ന്ന​ത്.

മെ​ഹ്‌​റോ​ലി എം​സി​ഡി കൗ​ൺ​സി​ല​ർ രേ​ഖ മ​ഹേ​ന്ദ​ർ ചൗ​ധ​രി മു​ഖ്യാ​തി​ഥി​യാ​യി സി​നി കെ.​തോ​മ​സ്, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ, കേ​ര​ള ഹൗ​സ്, എ​ന്നി​വ​ർ പ​രി​പാ​ടി​യു​ടെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം വ​ഹി​ക്കും.

ര​ജി​സ്ട്രേ​ഷ​ന് അ​നി​ൽ ടി.​കെ​യു​ടെ ന​മ്പ​റി​ൽ വി​ളി​ക്കു​ക: 9999287100.