വി​യ​ന്ന​യി​ല്‍ ക​ര്‍​ണാ​ട​ക സം​ഗീ​ത​ഗ്ര​ന്ഥം പ്ര​കാ​ശ​നം ചെ​യ്തു
Wednesday, November 15, 2023 3:51 PM IST
ജോ​ബി ആ​ന്‍റ​ണി
വി​യ​ന്ന: ലോ​ക​സം​ഗീ​ത കേ​ന്ദ്ര​മെ​ന്ന​റി​യ​പ്പെ​ടു​ന്ന ഓ​സ്ട്രി​യ​യു​ടെ ത​ല​സ്ഥാ​ന​ന​ഗ​രി​യാ​യ വി​യ​ന്ന​യി​ല്‍ ക​ര്‍​ണാ​ട​ക സം​ഗീ​ത​വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ഗ്ര​ന്ഥം പ്ര​കാ​ശ​നം ചെ​യ്തു.

വി​യ​ന്ന മ​ല​യാ​ളി​യാ​യ ബാ​ബു മു​ക്കാ​ട്ടു​കു​ന്നേ​ല്‍ ര​ചി​ച്ച ഗ്ര​ന്ഥം വി​യ​ന്ന​യി​ലെ നാ​ദ​ഗ്രാ​മ​യി​ല്‍ സം​ഘ​ടി​പ്പി​ച്ച ല​ളി​ത​മാ​യ ച​ട​ങ്ങി​ല്‍ സം​ഗീ​ത വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് പ്ര​കാ​ശ​നം ചെ​യ്ത​ത്.

പ്ര​വാ​സി മ​ല​യാ​ളി​ക​ള്‍​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ന്ന​ത​ര​ത്തി​ല്‍ ദ​ക്ഷി​ണേ​ന്ത്യ​ന്‍ ശാ​സ്ത്രീ​യ​സം​ഗീ​ത​മാ​യ ക​ര്‍​ണാ​ട​ക സം​ഗീ​ത പാ​ഠ​ങ്ങ​ള്‍ മ​ല​യാ​ള​ത്തി​ലും ജ​ര്‍മ​ന്‍ ഭാ​ഷ​യി​ലു​മാ​യി ചി​ട്ട​പ്പെ​ടു​ത്തി​രി​ക്കു​ന്ന ഗ്ര​ന്ഥ​ത്തി​ന്‍റെ പ്ര​കാ​ശ​ന ക​ര്‍​മം ര​ച​യി​താ​വും അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ത്‌​നി ഫോ​ന്‍​സ​മ്മ​യും ചേ​ര്‍​ന്ന് റ​വ. ഫാ. ​ജോ​ഷി വെ​ട്ടി​ക്കാ​ട്ടി​ലി​ന് ന​ല്‍​കി നി​ര്‍​വഹി​ച്ചു.

ച​ട​ങ്ങി​ല്‍ നാ​ദ​ഗ്രാ​മ​യി​ലെ പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി​ക​ളും മാ​താ​പി​താ​ക്ക​ളും നാ​ദ​ഗ്രാ​മ​യു​ടെ സ്ഥാ​പ​ക​നും സം​ഗീ​ത​ജ്ഞ​നു​മാ​യ ഫാ. ​വി​ല്‍​സ​ണ്‍ മേ​ച്ചേ​രി​ലും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ക​ര്‍​ണാ​ട​ക സം​ഗീ​ത​ത്തി​ല്‍ കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നി​ന്നും ഒ​ന്നാം റാ​ങ്കോ​ടെ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദം നേ​ടു​ക​യും നി​ല​വി​ല്‍ വി​യ​ന്ന യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍ സം​ഗീ​ത​ത്തി​ല്‍ ഗ​വേ​ഷ​ണം ന​ട​ത്തു​ക​യും വി​യ​ന്ന​യി​ലെ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ല്‍ സേ​വ​നം അ​നു​ഷ്ഠി​ക്കു​ക​യും ചെ​യ്യു​ന്ന ഫാ. ​വി​ല്‍​സ​ണ്‍ മേ​ച്ചേ​രി​ല്‍ ക​ര്‍​ണാ​ട​ക ശാ​സ്ത്രീ​യ സം​ഗീ​ത പ​ഠ​ന​ത്തി​ന് വേ​ണ്ടി ഓ​സ്ട്രി​യ​യി​ല്‍ രൂ​പം ന​ല്‍​കി​യ നാ​ദ​ഗ്രാ​മ​യി​ലൂ​ടെ ന​ല്‍​കി​വ​രു​ന്ന സം​ഗീ​ത പാ​ഠ​ങ്ങ​ള്‍ ഉ​ള്‍​കൊ​ള്ളി​ച്ചു ഗ്ര​ന്ഥ​കാ​ര​ന്‍ കു​റി​ച്ചെ​ടു​ത്ത കു​റി​പ്പു​ക​ളാ​ണ് ഇ​പ്പോ​ള്‍ പു​സ്ത​ക​മാ​യി പു​റ​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്.


ജ​ര്‍​മ​ന്‍ ഭാ​ഷാ രാ​ജ്യ​ങ്ങ​ളി​ല്‍ ജ​നി​ച്ചു വ​ള​രു​ന്ന​വ​ര്‍​ക്കു മ​ന​സി​ലാ​ക്കാ​വു​ന്ന ത​ര​ത്തി​ല്‍ ഫാ. ​വി​ല്‍​സ​ണ്‍ മേ​ച്ചേ​രി​ലിന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ര്‍​ണാ​ട​ക​സം​ഗീ​ത പാ​ഠ​ങ്ങ​ള്‍ ശാ​സ്ത്രീ​യ​മാ​യി ക്രോ​ഡീ​ക​രി​ച്ചാ​ണ് ഗ്ര​ന്ഥം എ​ഴു​തി​യി​രി​ക്കു​ന്ന​തെ​ന്നു ബാ​ബു മു​ക്കാ​ട്ടു​കു​ന്നേ​ല്‍ പ​റ​ഞ്ഞു.

ക​ര്‍​ണാ​ട​ക​സം​ഗീ​ത​ത്തി​ല്‍ താ​ല്പ​ര്യ​മു​ള്ള വി​ദ്യാ​ര്‍​ഥിക​ള്‍​ക്കു ഉ​പ​കാ​ര​പ്പെ​ടു​ന്ന ഹാ​ന്‍​ഡ് ബു​ക്കാ​യി ഈ ​ഗ്ര​ന്ഥം ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക്: ബാ​ബു മു​ക്കാ​ട്ടു​കു​ന്നേൽ - 43 660 5555460.