ഡ​ൽ​ഹി ഭ​ദ്രാ​സ​ന സ​ൺ​ഡേ​സ്കൂ​ൾ അ​ധ്യാ​പ​ക വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി
Tuesday, October 17, 2023 10:16 AM IST
ന്യൂ​ഡ​ൽ​ഹി: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ഡ​ൽ​ഹി ഭ​ദ്രാ​സ​ന​ത​ല​ത്തി​ലു​ള്ള (OSSAE-OKR) സ​ൺ​ഡേ​സ്കൂ​ൾ അ​ധ്യാ​പ​ക​രു​ടെ വാ​ർ​ഷി​ക സ​മ്മേ​ള​നം ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ വ​ച്ച് ഞാ​യ​റാ​ഴ്ച കു​ർ​ബാ​ന​യ്ക്ക് ശേ​ഷം പ​ത്തി​ന് ന​ട​ന്നു.

ഡ​ൽ​ഹി ഭ​ദ്രാ​സ​ന​ത്തി​ൽ​പ്പെ​ട്ട 14 ദേ​വാ​ല​യ​ങ്ങ​ളി​ൽ നി​ന്നു​മാ​യി 150 ഓ​ളം പ്ര​തി​നി​ധി​ക​ൾ ഈ ​കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ത്തു. "ഞ​ങ്ങ​ളു​ടെ പ്രാ​പ്തി ദൈ​വ​ത്തി​ന്‍റെ ദാ​ന​മ​ത്രെ' എ​ന്ന മു​ഖ്യ ചി​ന്താ​വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി റ​വ. ഫാ. ​ജോ​ൺ ടി. ​വ​ർ​ഗീ​സ് ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ഡ​ൽ​ഹി ഭ​ദ്രാ​സ​ന സ​ൺ​ഡേ സ്കൂ​ൾ പ്ര​സ്ഥാ​ന​ത്തി​ന്‍റെ വൈ​സ് പ്ര​സി​ഡ​ന്‍റും ഇ​ട​വ​ക വി​കാ​രി​യു​മാ​യ റ​വ.​ഫാ. ജോ​ൺ കെ. ​ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ഡ​ൽ​ഹി ഭ​ദ്രാ​സ​ന സ​ൺ​ഡേ സ്കൂ​ൾ പ്ര​സ്ഥാ​ന​ത്തി​ന്‍റെ സെ​ക്ര​ട്ട​റി ആ​നി വ​ർ​ഗീ​സ്, നോ​യി​ഡ മാ​ർ ഗ്രീ​ഗോ​റി​യോ​സ് ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​ടി. ജെ. ​ജോ​ൺ​സ​ൻ, സെ​ന്‍റ് ജോ​ൺ​സ്‌ മ​യൂ​ർ വി​ഹാ​ർ ഫേ​സ് വ​ൺ ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​അ​ജി കെ. ​ചാ​ക്കോ, മീ​റ​റ്റ് മാ​ർ ഗ്രീ​ഗോ​റി​യോ​സ് ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​അ​ൻ​സ​ൽ ജോ​ൺ, ഡി​ക്ക​ൻ ജോ​യ​ൽ മാ​ത്യു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.