ട്യൂ​ബിം​ഗ​ന്‍ മ​ല​യാ​ളി​ക​ള്‍ ഓ​ണം ആ​ഘോ​ഷി​ച്ചു
Friday, September 29, 2023 1:48 PM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
ട്യൂ​ബിം​ഗ​ന്‍: ജ​ര്‍​മ​നി​യി​ലെ ബാ​ഡ​ന്‍ വ്യു​ര്‍​ട്ടം​ബ​ര്‍​ഗ് സം​സ്ഥാ​ന​ത്തി​ലെ ട്യൂ​ബിം​ഗ​ന്‍ സ​ര്‍​വ​ക​ലാ​ശാ​ല ന​ഗ​ര​ത്തി​ലെ മ​ല​യാ​ളി​ക​ള്‍ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.

കേ​ര​ള​ത്ത​നി​മ​യി​ല്‍ ന​ട​ത്തി​യ ഓ​ണാ​ഘോ​ഷ​ത്തി​ല്‍ സെ​ന്‍റ് ജോ​ഹാ​ന​സ് പ​ള്ളി അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ടി​ജോ പാ​റ​ത്താ​ന​ത്ത് എം​സി​ബി​എ​സ് ഉ​ള്‍​പ്പ​ടെ കേ​ര​ളീ​യ വേ​ഷ​മ​ണി​ഞ്ഞ എ​ത്തി​യ 150 ഓ​ളം മ​ല​യാ​ളി​ക​ള്‍ പ​ങ്കെ​ടു​ത്തു.

പോ​ള്‍ വ​ര്‍​ഗീ​സ് മാ​വേ​ലി​യാ​യി വേ​ഷ​മി​ട്ടു. പൂ​ക്ക​ള​വും ഒ​രു​ക്കി​യി​രു​ന്നു. തി​രു​വാ​തി​ര​ക​ളി​ക്കു പു​റ​മെ വൈ​വി​ധ്യ​മാ​ര്‍​ന്ന ക​ലാ​പ​രി​പാ​ടി​ക​ളും ഓ​ണ​സ​ദ്യ​യും ആ​ഘോ​ഷ​ത്തി​നു കൊ​ഴു​പ്പേ​കി.

കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ജ​യി​ക​ളാ​യ​വ​ര്‍​ക്ക് സ​മ്മാ​ന​വും ന​ല്‍​കി. രാ​വി​ലെ 10.30ന് ​ആ​രം​ഭി​ച്ച ആ​ഘോ​ഷം വൈ​കു​ന്നേ​രം ആ​റി​നാ​ണ് സ​മാ​പി​ച്ച​ത്.



ട്യൂ​ബിം​ഗ​നി​ലെ ട്രാ​വ​ല്‍ സ്പെ​ഷ്യ​ലി​സ്റ്റും ആ​യു​ര്‍​വേ​ദ പ്ര​മോ​ട്ട​റും ഇ​ന്ത്യ​ന്‍ ഫു​ഡ്സ് സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റ് ഇ​ന്ത്യ​ന്‍ ഫ്ല​വേ​ഴ്സ് ഉ​ട​മ​യു​മാ​യ രാ​ജേ​ഷ് പി​ള്ള, ധ​നേ​ഷ് കൃ​ഷ്ണ, അ​ഭി​ലാ​ഷ് നാ​യ​ര്‍, ആ​ന്‍​സ​ണ്‍ ജോ​സ്, ജി​തി​ന്‍ മാ​ത്യു എ​ന്നി​വ​രാ​ണ് ആ​ഘോ​ഷ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി​യ​ത്.

നി​ല​വി​ല്‍ പു​തു​താ​യി ജോ​ലി​ക്കും പ​ഠ​ന​ത്തി​നു​മാ​യി ട്യൂ​ബിം​ഗ​നി​ലും പ​രി​സ​ര​ങ്ങ​ളി​ലും നി​ര​വ​ധി മ​ല​യാ​ളി​ക​ള്‍ എ​ത്തു​ന്നു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ വ​രും​കാ​ല​ങ്ങ​ളി​ല്‍ ഓ​ണം പോ​ലെ​യു​ള്ള സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ള്‍ ട്യൂ​ബിം​ഗ​ന്‍ സി​റ്റി കൗ​ണ്‍​സി​ലു​മാ​യി സ​ഹ​ക​രി​ച്ച് സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു.

പ​ങ്കെ​ടു​ക്കാ​ന്‍ എ​ത്തി​യ​വ​ര്‍​ക്ക് പ​ര​സ്പ​രം പ​രി​ച​യ​പ്പെ​ടാ​നു​ള്ള അ​വ​സ​രം സം​ഘാ​ട​ക​ര്‍ ഒ​രു​ക്കി​യി​രു​ന്നു.