ഫ്രാ​ങ്ക്ഫ​ര്‍​ട്ടിൽ ഇ​ന്ത്യ​ക്കാ​ര്‍​ക്ക് വി​സ​യെ​ടു​ക്കാ​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കി യു​എ​സ് കോ​ണ്‍​സു​ലേ​റ്റ്
Friday, September 22, 2023 5:00 PM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ജ​ര്‍​മ​നി​യി​ലെ ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ൽ ഇ​ന്ത്യ​ക്കാ​ര്‍​ക്ക് വി​സ​യെ​ടു​ക്കാ​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കി യു​എ​സ് കോ​ണ്‍​സു​ലേ​റ്റ്. വി​സ​യ്ക്ക് വേ​ണ്ടി​യു​ള്ള കാ​ത്തി​രി​പ്പ് കാ​ലാ​വ​ധി കു​റ​യ്ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ന​ട​പ​ടി.

നി​ല​വി​ല്‍ യു​എ​സ് വി​സ​യ്ക്ക് അ​പേ​ക്ഷി​ച്ച ശേ​ഷം ഇ​ന്ത്യ​യി​ലെ വി​വി​ധ സെ​ന്‍റ​റു​ക​ളി​ല്‍ ഇ​ന്‍​ര്‍​വ്യു തീ​യ​തി​ക്കാ​യി ഒ​രു വ​ര്‍​ഷ​ത്തി​ലേ​റെ കാ​ത്തി​രി​ക്കേ​ണ്ടി സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.

ബി​സി​ന​സ് (ബി1), ​ടൂ​റിസ്റ്റ് (ബി2) ​വി​സ​ക​ള്‍​ക്കു​ള്ള അ​പേ​ക്ഷ​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടി​ക്കാ​ഴ്ച​യും ഇ​നി​മു​ത​ല്‍ ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ ന​ട​ത്താ​നാ​വും. വി​സയ്​ക്ക് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ച് ക​ഴി​ഞ്ഞാ​ല്‍ 441 ദി​വ​സ​ത്തി​ന് ശേ​ഷ​മാ​ണ് ഹൈ​ദ​ര​ബാ​ദി​ല്‍ ഇ​ന്‍റ​ര്‍​വ്യു​വി​ന് തീ​യ​തി ല​ഭി​ക്കു​ക.


ചെ​ന്നെെ​യി​ല്‍ ഇ​ത് 486 ദി​വ​സ​വും ഡ​ല്‍​ഹി​യി​ല്‍ 521 ദി​വ​സ​വും മും​ബൈ​യി​ല്‍ 571 ദി​വ​സ​വും കെോ​ല്‍​ക്ക​ത്ത​യി​ല്‍ 607 ദി​വ​സ​വു​മാ​ണ് കാ​ത്തി​രി​പ്പ് കാ​ലാ​വ​ധി.

എ​ന്നാ​ല്‍, അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ച​തി​ന് ശേ​ഷം ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ മൂ​ന്ന് ദി​വ​സ​ത്തി​നു​ള്ളി​ല്‍ യു​എ​സ് വി​സ​ക്കു​ള്ള ഇ​ന്‍റ​ര്‍​വ്യു​വി​ന് തീ​യ​തി ല​ഭി​ക്കും.