ഫ്രാ​ങ്ക്ഫ​ര്‍​ട്ട് കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ ഓ​ണാ​ഘോ​ഷം 30ന്
Friday, September 15, 2023 9:54 AM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ജ​ര്‍​മ​നി​യി​ലെ ഏ​റ്റ​വും വ​ലി​യ മ​ല​യാ​ളി കൂ​ട്ടാ​യ്മ​ക​ളി​ലൊ​ന്നാ​യ കേ​ര​ള സ​മാ​ജം ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഈ ​വ​ര്‍​ഷ​ത്തെ ഓ​ണം ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള സ​മാ​ജം അം​ഗ​ങ്ങ​ള്‍​ക്കും സു​ഹൃ​ത്തു​ക്ക​ള്‍​ക്കു​മൊ​പ്പം ആ​ഘോ​ഷി​ക്കു​ന്നു.

30ന് ​ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സാ​ല്‍​ബൗ ബോ​ണ്‍​ഹൈ​മി​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന​ര​യോ​ടു​കൂ​ടി ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മാ​വും.

സ​മാ​ജം മ​ല​യാ​ളം സ്കൂ​ളി​ലെ കു​ട്ടി​ക​ളും പ്ര​തി​ഭാ​ശാ​ലി​യാ​യ ക​ലാ​കാ​രി​ക​ളും ക​ലാ​കാ​ര​ന്മാ​രും ഒ​ത്തു​ചേ​ര്‍​ന്നു കേ​ര​ള​ത്തി​ന്‍റെ ത​ന​തു ക​ല​ക​ളാ​യ തി​രു​വാ​തി​ര​ക​ളി, കൈ​കൊ​ട്ടി​ക്ക​ളി, പു​ലി​ക​ളി, വ​ള്ളം​ക​ളി, സം​ഘ​നൃ​ത്ത​ങ്ങ​ള്‍, ശാ​സ്ത്രീ​യ​നൃ​ത്ത​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ അ​വ​ത​രി​പ്പി​ക്ക​പ്പെ​ടു​ന്ന​തോ​ടൊ​പ്പം ഓ​ണ​പ്പാ​ട്ടു​ക​ളും വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യും തു​ട​ര്‍​ന്ന് തം​ബോ​ല​യും ഉ​ണ്ടാ​യി​രി​ക്കും.

പു​തി​യ ത​ല​മു​റ​യും പ​ഴ​യ ത​ല​മു​റ​യും കൈ​കോ​ര്‍​ത്തു ന​ട​ത്തു​ന്ന ആ​ഘോ​ഷ വേ​ള​യി​ല്‍ എ​ല്ലാ​വ​രും കേ​ര​ളീ​യ വേ​ഷ​മ​ണി​ഞ്ഞ് പ​ങ്കു​ചേ​രു​വാ​ന്‍ സ്നേ​ഹ​പൂ​ര്‍​വം ക്ഷ​ണി​ക്കു​ന്ന​താ​യി കേ​ര​ള സ​മാ​ജം ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.


പ​രി​പാ​ടി​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ടി​ക്ക​റ്റു​ക​ള്‍ പൂ​ര്‍​ണ​മാ​യും ഓ​ണ്‍​ലൈ​നി​ലാ​ണ് ല​ഭ്യ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. പ​രി​പാ​ടി​ക​ള്‍ ന​ട​ക്കു​ന്ന ഹാ​ളി​ല്‍ ടി​ക്ക​റ്റ് വി​ൽ​പ​ന ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല എ​ന്ന് പ്ര​ത്യേ​കം അ​റി​യി​ക്കു​ന്നു. ടി​ക്ക​റ്റു​ക​ള്‍ വാ​ങ്ങു​ന്ന​തി​നാ​യി താ​ഴെ കാ​ണു​ന്ന ലി​ങ്ക് ഉപയോഗിക്കുക.

Link: https://connfair.events/hfot3n

അ​ബി മാ​ങ്കു​ളം (പ്ര​സി​ഡ​ന്‍റ്), ഹ​രീ​ഷ് പി​ള്ള (സെ​ക്ര​ട്ട​റി), ഡി​പി​ന്‍ പോ​ള്‍ (ട്ര​ഷ​റ​ര്‍), ക​മ്മ​റ്റി​യം​ഗ​ങ്ങ​ളാ​യ മ​റി​യാ​മ്മ ടോ​ണി​സ​ണ്‍, ബോ​ബി ജോ​സ​ഫ് വാ​ട​പ്പ​റ​മ്പി​ല്‍, ജി​ബി​ന്‍ എം. ​ജോ​ണ്‍, കോ​ശി മാ​ത്യു എ​ന്നി​വ​രാ​ണ് സ​മാ​ജ​ത്തി​ന്‍റെ പ​രി​പാ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന​ത്.

വി​വ​ര​ങ്ങ​ള്‍​ക്ക്: Email: [email protected], Facebook: https://www.facebook.com/keralasamajam.frankfurt.1/, Website: https://keralasamajamfrankfurt.com/