ന്യൂഡൽഹി: ഫരീദാബാദ് രൂപത വൈദികൻ ഫാ. സുനിൽ അഗസ്റ്റിൻ പനിചേമ്പള്ളിൽ സംവിധാനം ചെയ്ത "ഇന്ന് നീ നാളെ ഞാൻ' എന്ന ഹ്രസ്വ ചിത്രം ഫരീദാബാദ് രൂപത അധ്യക്ഷൻ അഭിവന്ദ്യ കുര്യാക്കോസ് ഭരണികുളങ്ങര പ്രകാശനം ചെയ്തു.
ചൊവ്വാഴ്ച മുതൽ സ്നേഹതീരം യുട്യൂബ് ചാനലിൽ ഹ്രസ്വ ചിത്രം ലഭ്യമാവും. ഫാ. സുനിൽ അഗസ്റ്റിൻ പനിചേമ്പള്ളിൽ, ഫാ. ബാബു ആനിത്താനം, ബിനോയ് കെു തോമസ് എന്നിവർ പങ്കെടുത്തു.