നാ​റ്റോ സേ​ന‌​യ്ക്ക് പി​ന്തു​ണ; തു​ർ​ക്കി സൈ​ന്യം കൊ​സാ​വോ​യി​ൽ
Tuesday, June 6, 2023 11:14 AM IST
ഇ​സ്തം​ബു​ൾ: നാ​റ്റോ സേ​ന​യ്ക്ക് പി​ന്തു​ണ​യു​മാ​യി തു​ർ​ക്കി​ സൈ​ന്യം ബാ​ൾ​ക്ക​ൻ രാ​ജ്യ​മാ​യ കൊ​സോ​വോ​യി​ലെ​ത്തി. നാ​റ്റോ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​മാ​ധാ​ന സേ​ന​യെ ശ​ക്തി​പ്പെ​ടു​ത്താ​നാ​ണ് 500 തു​ർ​ക്കി​ഷ് ക​മാ​ൻ​ഡോ ബ​റ്റാ​ലി​യ​ൻ എ​ത്തി​യ​ത്.

നാ​റ്റോ സ​മാ​ധാ​ന സേ​ന​യി​ൽ 4000ത്തോ​ളം സൈ​നി​ക​രാ​ണു​ള്ള​ത്. അ​തി​നി​ടെ തി​ങ്ക​ളാ​ഴ്ച സെ​ർ​ബ് വം​ശ​ജ​രു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ കൊ​സോ​വോ​യി​ൽ 30 അ​ന്താ​രാ​ഷ്ട്ര സൈ​നി​ക​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​തി​ൽ 11 പേ​ർ ഇ​റ്റ​ലി​ക്കാ​രും 19 പേ​ർ ഹം​ഗ​റി​ക്കാ​രു​മാ​ണ്.

സെ​ർ​ബു​ക​ൾ ബ​ഹി​ഷ്‍​ക​രി​ച്ച തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ൽ​ബേ​നി​യ​ൻ വി​ഭാ​ഗം വി​ജ​യി​ച്ച​തി​ന് ശേ​ഷ​മാ​ണ് അ​ക്ര​മം വ്യാ​പി​ച്ച​ത്. സെ​ർ​ബു​ക​ൾ മു​നി​സി​പ്പ​ൽ കെ​ട്ടി​ട​ങ്ങ​ൾ കൈ​യ​ട​ക്കി ഉ​ദ്യോ​ഗ​സ്ഥ​രെ​യും ജ​ന​പ്ര​തി​നി​ധി​ക​ളെ​യും പ്ര​വേ​ശി​ക്കാ​ൻ അ​നു​വ​ദി​ച്ചി​ല്ല.