ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ കോ​ള​റ പ​ട​രു​ന്നു; 15 പേ​ർ മ​രി​ച്ചു
Thursday, May 25, 2023 8:09 AM IST
പ്രി​ട്ടോ​റി​യ: ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ ഗു​വാ​ത്തെം​ഗ് പ്ര​വി​ശ്യ​യി​ൽ കോ​ള​റ ബാ​ധി​ച്ച് 15 പേ​ർ മ​രി​ച്ചു. 41 പേ​ർ കോ​ള​റ ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​ണെ​ന്നും നൂ​റി​ലേ​റെ പേ​ർ​ക്ക് രോ​ഗ​ബാ​ധ​യു​ള്ള​താ​യി സം​ശ​യി​ക്കു​ന്ന​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഷ്വാ​നെ പ​ട്ട​ണ​ത്തി​ന് സ​മീ​പ​ത്തു​ള്ള ഹ​മ്മാ​ൻ​സ്ക്രാ​ൽ മേ​ഖ​ല​യി​ലാ​ണ് രോ​ഗം പ​ട​ർ​ന്നു​പി​ടി​ച്ച​ത്. ക​ടു​ത്ത ശു​ദ്ധ​ജ​ല​ക്ഷാ​മം നേ​രി​ടു​ന്ന മേ​ഖ​ല​യാ​യ ഇ​വി​ടെ മാ​ത്രം 34 പേ​രാ​ണ് കോ​ള​റ ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്. സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി പൊ​തു​ടാ​പ്പു​ക​ളി​ൽ നി​ന്ന് വെ​ള്ളം കു​ടി​ക്ക​രു​തെ​ന്ന് ഹ​മ്മാ​ൻ​സ്ക്രാ​ൽ മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്ക് സ​ർ​ക്കാ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ഈ ​വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ലും ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ര​ണ്ട് പേ​ർ​ക്ക് കോ​ള​റ ബാ​ധി​ച്ച​താ​യി ആ​രോ​ഗ്യ​വി​ദ​ഗ്ധ​ർ അ​റി​യി​ച്ചി​രു​ന്നു.