കാ​ന്‍ ഫി​ലിം മേ​ള ആ​രം​ഭി​ച്ചു
Thursday, May 18, 2023 2:52 AM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
കാ​ന്‍: അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര മേ​ള​യാ​യ കാ​ന്‍ ഫി​ലിം ഫെ​സ്റ്റിവ​ലി​ന്‍റെ 76ാമ​ത് എഡിഷ​ന് തു​ട​ക്ക​മാ​യി. കാ​ന്‍ ഫെ​സ്റ്റിവ​ലി​ന്‍റെ ഇ​ത്ത​വ​ണ​ത്ത പ്ര​സി​ഡ​ന്‍റ് ജ​ര്‍​മ​ന്‍​കാ​ര​നാ​യ ഇ​റി​സ് നോ​ബ്ളോ​ഹ് ആ​ണ്.

ഇ​വ​രു​ടെ അ​ര​ങ്ങേ​റ്റ വ​ര്‍​ഷ​ത്തി​ല്‍, ഒ​രു ജ​ര്‍​മ​ന്‍ സം​വി​ധാ​യി​ക ഐ​ക്ക​ണ്‍ ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി ച​ല​ച്ചി​ത്ര താ​ര​ങ്ങ​ള്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. കോ​റ്റ് ഡി ​അ​സൂ​രി​ലെ ച​ല​ച്ചി​ത്രോ​ത്സ​വം നി​ര​വ​ധി അ​ന്താ​രാ​ഷ്ട്ര സെ​ലി​ബ്രി​റ്റി​ക​ളു​മാ​യി​ട്ടാ​ണ് ആ​രം​ഭി​ച്ച​ത്. ഉ​ദ്ഘാ​ട​ന ചി​ത്ര​ത്തി​ല്‍ ഹോ​ളി​വു​ഡ് താ​രം ജോ​ണി ഡെ​പ്പ് ലൂ​യി പ​തി​നാ​റാ​മ​ന്‍ രാ​ജാ​വി​നെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഇ​ത്ത​വ​ണ​യും പ്ര​തി​ഷേ​ധ​ങ്ങ​ള്‍ അ​ര​ങ്ങേ​റി.