"കോ​ട്ട​യം അ​തി​രൂ​പ​ത​യ്ക്കാ​യി ഒ​രു ക​രു​ത​ൽ'; ഉ​ദ്ഘാ​ട​നം 12ന്
Thursday, May 11, 2023 4:52 PM IST
ഷി​നോ​യ്
മെ​ൽ​ബ​ൺ: സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക ഇ​ട​വ​ക​യു​ടെ പ​ത്താം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കോ​ട്ട​യം അ​തി​രൂ​പ​ത​യി​ലെ എ​ല്ലാ ഇ​ട​വ​ക​ക​ളി​ലും ഒ​രു വീ​ൽ​ചെ​യ​ർ വീ​തം ന​ൽ​കുന്ന "കോ​ട്ട​യം അ​തി​രൂ​പ​ത​യ്ക്കാ​യ് ഒ​രു ക​രു​ത​ൽ'- ജീ​വ​കാ​രു​ണ്യ പ​ദ്ധ​തി​യു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം 12ന് ​ന​ട​ത്ത​പ്പെ​ടു​ന്നു.

ക​ല്ലി​ശേ​രി സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ​വ​ച്ച് കോ​ട്ട​യം അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ അ​ഭി​വ​ന്ദ്യ ഗീ​വ​ർ​ഗീ​സ് മാ​ർ അ​പ്രേം പി​താ​വ് ഉ​ദ്ഘാ​ട​ന​ക​ർ​മം നി​ർ​വ​ഹി​ക്കും.


ക​ല്ലി​ശേ​രി സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ഇ​ട​വ​ക വി​കാ​രി ഫാ.​റെ​നി ക​ട്ടേ​ൽ, മെ​ൽ​ബ​ൺ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ഇ​ട​വ​ക വി​കാ​രി ഫാ.​അ​ഭി​ലാ​ഷ് ക​ണ്ണാ​മ്പ​ടം, പ​ത്താം വാ​ർ​ഷി​കം ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഷി​നോ​യ് മ​ഞ്ഞാ​ങ്ക​ൽ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.