പ​ര​മോ​ന്ന​ത സി​വി​ലി​യ​ൻ ബ​ഹു​മ​തി; ര​ത്ത​ൻ ടാ​റ്റ​യ്ക്ക്‌ ആ​ദ​ര​വു​മാ​യി ഓ​സ്ട്രേ​ലി​യ
Wednesday, April 26, 2023 11:44 AM IST
കാ​ന്‍​ബെ​റ/​ന്യൂ​ഡ​ൽ​ഹി: ഓ​സ്ട്രേ​ലി​യ​യി​ലെ പ​ര​മോ​ന്ന​ത സി​വി​ലി​യ​ൻ ബ​ഹു​മ​തി​യാ​യ 'ഓ​ർ​ഡ​ർ ഓ​ഫ് ഓ​സ്‌​ട്രേ​ലി​യ' ടാ​റ്റ ഗ്രൂ​പ്പ് മു​ൻ ചെ​യ​ർ​മാ​ൻ ര​ത്ത​ൻ ടാ​റ്റ​യ്ക്ക് ല​ഭി​ച്ചു. ഇ​ന്ത്യ​യി​ലെ ഓ​സ്ട്രേ​ലി​യ​ൻ ഹൈ​ക്ക​മ്മീ​ഷ​ണ​ർ ബാ​രി ഒ. ​ഫാ​രെ​ൽ ആ​ണ് ര​ത്ത​ൻ ടാ​റ്റ അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങു​ന്ന ചി​ത്രം ട്വി​റ്റ​റി​ൽ പ​ങ്കു​വ​ച്ച​ത്.

ഇ​ന്ത്യ-​ഓ​സ്‌​ട്രേ​ലി​യ ഉ​ഭ​യ​ക​ക്ഷി ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ച്ച​യാ​ളാ​ണ് ടാ​റ്റ​യെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​ന്ത്യ​യി​ൽ മാ​ത്ര​മ​ല്ല ഓ​സ്ട്രേ​ലി​യ​യി​ലും കാ​ര്യ​മാ​യ സ്വാ​ധീ​നം ചെ​ലു​ത്തി​യി​ട്ടു​ണ്ടെ​ന്നും ഫാ​രെ​ൽ ട്വീ​റ്റി​ൽ കു​റി​ച്ചു.

ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും വ​ലി​യ പ്രാ​ധാ​ന്യം ന​ല്‍​കു​ന്ന വ്യ​ക്തി​യാ​ണ് ര​ത്ത​ന്‍ ടാ​റ്റ. ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ള്‍ കാ​ര​ണം നി​ല​വി​ൽ ടാ​റ്റ ഗ്രൂ​പ്പി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ സ​ജീ​വ​മ​ല്ലാ​ത്ത അ​ദ്ദേ​ഹം ‌ടാ​റ്റ ട്ര​സ്റ്റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​ണ്.