ശൈ​ല​ജ ഡ​ൽ​ഹി​യി​ൽ അ​ന്ത​രി​ച്ചു
Sunday, October 30, 2022 5:03 AM IST
പി.​എ​ൻ. ഷാ​ജി
ന്യൂ​ഡ​ൽ​ഹി: തൃ​ശൂ​ർ വ​ല​പ്പാ​ട് ബീ​ച്ച് ഇ​ട​മു​റ്റ​ത്തു വീ​ട്ടി​ൽ ഇ.​കെ ശ​ശി​ധ​ര​ന്‍റെ ഭാ​ര്യ ശൈ​ല​ജ (61) ഡ​ൽ​ഹി, വ​സു​ന്ധ​രാ എ​ൻ​ക്ലേ​വി​ലെ അ​ഭി​മ​ന്യു അ​പ്പാ​ർ​ട്ട്മെ​ന്‍റ് ഡി.​എ​ച്ച്-402-​ൽ അ​ന്ത​രി​ച്ചു. ശ​നി​യാ​ഴ്ച വ​ല​പ്പാ​ട്ട് വീ​ട്ടു​വ​ള​പ്പി​ൽ രാ​വി​ലെ 10ന് ​സം​സ്കാ​രം ന​ട​ത്തി.

ക​ഴി​ഞ്ഞ 35 വ​ർ​ഷ​ക്കാ​ല​മാ​യി മ​യൂ​ർ വി​ഹാ​റി​ന​ടു​ത്ത് ത്രി​ലോ​ക്പു​രി എ​ക്സ്റ്റ​ൻ​ഷ​നി​ലെ ന​വ​ശ​ക്തി പ​ബ്ലി​ക് സ്കൂ​ൾ പ്രി​ൻ​സി​പ്പാ​ലാ​യി​രു​ന്നു പ​രേ​ത.

മ​ക്ക​ൾ: ശു​ശീ​ൽ കു​മാ​ർ (ബാം​ഗ്ലൂ​ർ), സു​നി​ൽ കു​മാ​ർ (ഡ​ൽ​ഹി). മ​രു​മ​ക്ക​ൾ റു​വീ​ന, നീ​തു. കൊ​ച്ചു മ​ക്ക​ൾ ശൗ​ര്യാ എ​സ് കു​മാ​ർ, മീ​നാ​ക്ഷി.