ഗുരുസാഗരം പ്രാർത്ഥന ഗീതങ്ങൾ പുസ്തകം പ്രകാശനം ചെയ്തു
Wednesday, September 14, 2022 11:44 AM IST
ന്യൂഡൽഹി: മയൂ ർ വിഹാർ ഫേസ് 3 ശാഖ 4256 യുടെ 168- മത് ഗുരുജയന്തി ആഘോഷത്തോടനുബന്ധിച്ചു സെപ്റ്റംബർ 11 -ന് ഫേസ് 3 ശാഖ വനിത സംഘം പ്രസിദ്ധീകരിച്ച ഗുരുസാഗരം പ്രാർത്ഥന ഗീതങ്ങൾ എന്ന പുസ്തകം ഡൽഹി യൂണിയൻ സെക്രട്ടറി സി.കെ പ്രിൻസ് , ശോഭ ദേവരാജന് നല്കി പ്രകാശനം ചെയ്തു.

ഹൈന്ദവ ആചാര അനുഷ്ടാനങ്ങൾ സ്വയം പഠിക്കു കയും പുതിയ തലമുറയിലേക്ക് കൈമാറുകയും ചെയ്യുക എന്ന ഉദ്ദേശത്തോടുകൂടി എല്ലാ ഹൃദയ ങ്ങളിലും, ഭവനങ്ങളിലും നാമ ജപങ്ങൾ ഉണ്ടാവണമെന്ന ഗുരുദേവ ഉപദേശ സാക്ഷാത് കാരത്തിന്റെ ഭാഗമായി വനിതാ സംഘം തയാറാക്കിയതാണ് ഗുരുസാഗരം പ്രാർത്ഥന ഗീതങ്ങൾ എന്ന പുസ്തകം.

സർവ്വ ദേവതാ സ്വരൂപ മായ ഗുരുദേവന്‍റെ സ്തുതികളും തിരഞ്ഞെടുത്ത കൃതികളും ഇഷ്ട ദേവത പ്രാർത്ഥന ഗീതങ്ങളും, ചരിത്ര സംഗ്രഹവും ഉൾക്കൊള്ളിച്ചിട്ടുണ്ട്.കൊണ്ഡലി എംഎൽഎ കുൽദീപ് കുമാർ മുഖ്യ അതിഥി ആയിരുന്നു. സമ്മേളനത്തിൽ സെക്രട്ടറി രമണനും, പ്രസിഡന്‍റ് രഘുവും സി.പി സഞ്ജീവനും, സുരേന്ദ്രനും പ്രസംഗിച്ചു.

നാൽപതോളം കുട്ടികൾ അരങ്ങു തകർത്തു കാലാ പരിപാടികൾ നടത്തി. എല്ലാ കുട്ടികൾക്കും പാരിതോഷികങ്ങൾ നൽകി.10/12 ക്ലാസിൽ ഉയർന്ന മാർക്കുകൾ നേടിയ കുട്ടികൾക്ക് സ്കോളർഷിപ് നല്കി.