ഫരീദാബാദ് രൂപത പാസ്റ്ററൽ കൗൺസിൽ യോഗം ചേർന്നു
Saturday, August 27, 2022 9:27 PM IST
റെജി നെല്ലിക്കുന്നത്ത്
ഡൽഹി: ഫരീദാബാദ് രൂപതയുടെ 2020-2022 വർഷത്തെ പാസ്റ്ററൽ കൗൺസിൽ യോഗം ജസോളാ ഫാത്തിമമാതാ ഫൊറോനാ ദേവാലയത്തിൽവച്ച് നടത്തപ്പെട്ടു. യോഗം ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര ഉദ്ഘാടനം ചെയ്തു.

യോഗത്തിൽ ഗുഡ്‌ഗാവ് മലങ്കര രൂപതയുടെ വികാരി ജനറൽ മോൺ. വിജയാനന്ത് മുഖ്യ പ്രഭാഷണം നടത്തി.യോഗത്തിൽ എല്ലാ പാസ്റ്ററൽ കൗൺസിൽ അംഗങ്ങൾ പങ്കെടുക്കുകയും വിവിധ വിഷയങ്ങളെ പറ്റി ചർച്ച നടത്തുകയും പ്രത്യേകമായി രൂപതയുടെ പത്താം വാർഷികം എങ്ങനെ നടത്തണമെന്ന് വിശദമായി വിശകലനം ചെയ്യുകയും ചെയ്തു.

യോഗത്തിൽ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി എ. സി. വിൽസൺ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു.