ഒഐസിസി ലിമറിക് യൂണീറ്റ് അംഗത്വ വിതരണോദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നിര്‍വഹിച്ചു
Friday, August 5, 2022 11:48 AM IST
റോണി കുരിശിങ്കല്‍പറമ്പില്‍
ഡബ്ലിന്‍: ഒഐസിസി അയര്‍ലന്‍ഡിന്‍റെ ലിമറിക് യൂണീറ്റ് മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനം പ്രസിഡന്റ് എം.എം ലിങ്ക് വിന്‍സ്റ്റാറിന്‍റെ അധ്യക്ഷതയില്‍ ലിമറിക്കില്‍ ചേര്‍ന്ന യോഗത്തില്‍ കേരള പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു.

ജനറല്‍ സെക്രട്ടറി സാന്‍ജോ മുളവരിക്കയ്ക്കലിന്‍റെ പ്രാര്‍ഥനയോടെ ആരംഭിച്ച യോഗത്തില്‍ ജിസ് ജോസഫ് ലിമറിക് സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് എ.എ. ജോര്‍കുട്ടി പുന്നമട, കുരുവിള ജോര്‍ജ്, ചാള്‍സണ്‍ ചാക്കോ, ജോസ് കല്ലനോട്, ജിസ്‌മോന്‍ ലിമറിക്, അലിന്‍ ജോസഫ് ലിമറിക്, ജീവന്‍ വേണുഗോപാല്‍, ഫെബിന്‍, ജിസ്, ജിയോ മാലോം, റോണ്‍സണ്‍, അന്‍ജു, ഫെബി മല്‍പ്പാന്‍, റെന്‍സണ്‍ വര്‍ഗീസ്, റിബു, അലിന്‍ ജോസഫ്, അന്‍ജു ബെന്നി എന്നിവര്‍ സംസാരിച്ചു.

ഒഐസിസി ഗ്ലോബല്‍ ചെയര്‍മാന്‍ ശങ്കരപിള്ള കുമ്പളത്ത് പരിപാടികള്‍ക്ക് ആശംസകള്‍ അറിയിച്ചു.