ഡി​എം​എ​യു​ടെ ര​വീ​ന്ദ്ര സം​ഗീ​തം ശ​നി​യാ​ഴ്ച
Thursday, August 4, 2022 8:45 PM IST
പി.​എ​ൻ. ഷാ​ജി
ന്യൂ​ഡ​ൽ​ഹി: ഏ​ഴു സ്വ​ര​ങ്ങ​ളും ത​ഴു​കി വ​രു​ന്നൊ​രു ഗാ​നം പോ​ലെ മ​ല​യാ​ളി​ക്കു മ​റ​ക്കാ​നാ​വാ​ത്ത ഒ​രു പി​ടി ഗാ​ന​മ​ല​രു​ക​ൾ കൊ​ർ​ത്തു ന​ൽ​കി​യ അ​നു​ഗ്ര​ഹീ​ത സം​ഗീ​ത സം​വി​ധാ​യ​ക​ൻ ര​വീ​ന്ദ്ര​ൻ മാ​സ്റ്റ​റു​ടെ ഓ​ർ​മ്മ​ക​ളി​ലേ​ക്ക് ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ന​ട​ത്തു​ന്ന സം​ഗീ​ത​യാ​ത്ര.

ഓ​ഗ​സ്റ്റ് 6 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 6 മു​ത​ൽ ആ​ർ​കെ പു​ര​ത്തെ ഡി​എം​എ​യു​ടെ സാം​സ്കാ​രി​ക സ​മു​ച്ച​യ​ത്തി​ലാ​വും അ​ര​ങ്ങേ​റു​ക. ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ൽ നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന ര​വീ​ന്ദ്ര​ൻ മാ​സ്റ്റ​ർ ഈ​ണ​മി​ട്ട മ​ല​യാ​ള സി​നി​മാ ഗാ​ന​ങ്ങ​ൾ ഡ​ൽ​ഹി​യി​ലെ പ്ര​മു​ഖ ഗാ​യ​ക​ർ ആ​ല​പി​ക്കും.

സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കു​ന്ന ച​ട​ങ്ങി​ൽ ര​വീ​ന്ദ്ര​ൻ മാ​സ്റ്റ​റു​ടെ പ്രി​യ പ​ത്നി ശോ​ഭ​നാ ര​വീ​ന്ദ്ര​നും പ​ങ്കെ​ടു​ക്കും.

ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ പ്ര​തി​മാ​സ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന ര​വീ​ന്ദ്ര സം​ഗീ​ത​ത്തി​ന്‍റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 35561333, 7838891770 ​എ​ന്നീ ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.