യൂ​റോ​പ്പി​ലേ​ക്കു​ള്ള ഇ​ന്ത്യ​ൻ ക​യ​റ്റു​മ​തി​യു​ടെ ക​വാ​ട​മാ​യി നെ​ത​ർ​ല​ൻ​ഡ്സ്
Wednesday, May 25, 2022 7:48 PM IST
ജോ​സ് കു​ന്പി​ളു​വേ​ലി​ൽ
ആം​സ്റ്റ​ർ​ഡാം: യൂ​റോ​പ്പി​ലേ​ക്കു​ള്ള ഇ​ന്ത്യ​യു​ടെ ക​യ​റ്റു​മ​തി​ക്ക് ക​വാ​ട​മാ​യി നെ​ത​ർ​ല​ൻ​ഡ്സ് മാ​റു​ന്നു. നി​ല​വി​ൽ ഇ​ന്ത്യ ഏ​റ്റ​വും കൂ​ടു​ത​ൽ ക​യ​റ്റു​മ​തി ന​ട​ത്തു​ന്ന രാ​ജ്യ​ങ്ങ​ളി​ൽ നാ​ലാം സ്ഥാ​ന​മാ​ണ് നെ​ത​ർ​ല​ൻ​ഡ്സി​ന്.

നെ​ത​ർ​ല​ൻ​ഡ്സി​ലെ റോ​ട്ട​ർ​ഡാം തു​റ​മു​ഖം വ​ഴി​യാ​ണ് യൂ​റോ​പ്പി​ലേ​ക്കു​ള്ള ഇ​ന്ത്യ​യു​ടെ ക​യ​റ്റു​മ​തി​യി​ൽ ഭൂ​രി​ഭാ​ഗ​വും ന​ട​ക്കു​ന്ന​തെ​ന്ന് ഇ​ന്ത്യ​യി​ലെ ഡ​ച്ച് പ്ര​തി​നി​ധി മാ​ർ​ട്ട​ൻ വാ​ൻ ഡെ​ൻ ബെ​ർ​ഗ് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ക​യ​റ്റു​മ​തി വ​ർ​ധ​ന​യ്ക്കൊ​പ്പം ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള നി​ക്ഷേ​പ പ​ങ്കാ​ളി​ത്ത​വും വ​ർ​ധി​ക്കു​ന്നു​ണ്ട്. ഡ​ച്ച് ക​പ്പ​ൽ നി​ർ​മാ​താ​ക്ക​ളാ​യ റോ​യ​ൽ ഐ​എ​ച്ച്സി​യും കൊ​ച്ചി ക​പ്പ​ൽ​ശാ​ല​യും ത​മ്മി​ലു​ള്ള ക​രാ​ർ ഇ​തി​നൊ​രു​ദാ​ഹ​ര​ണം.

മേ​ക്ക് ഇ​ൻ ഇ​ന്ത്യ പ​ദ്ധ​തി പ്ര​കാ​രം ഇ​ന്ത്യ​യി​ൽ നി​ക്ഷേ​പം ന​ട​ത്താ​ൻ പ​ല ഡ​ച്ച് ക​ന്പ​നി​ക​ളും മു​ന്നോ​ട്ടു വ​രു​ന്നു.