ഡിഎംഎ ജനറൽ കൗൺസിൽ യോഗം മേയ് 22 ന്
Wednesday, May 18, 2022 7:38 PM IST
പി.എൻ. ഷാജി
ന്യൂ ഡൽഹി : ഡൽഹി മലയാളി അസോസിയേഷന്‍റെ പ്രത്യേക ജനറൽ കൗൺസിൽ യോഗം മേയ് 22 നു (ഞായർ) രാവിലെ 11 നു ഡിഎംഎയുടെ ആർകെ പുരത്തെ സാംസ്‌കാരിക സമുച്ചയത്തിൽ നടക്കും.

ജനുവരി 16-നു നടത്താനിരുന്ന പ്രത്യേക ജനറൽ കൗൺസിൽ യോഗം കോവിഡ് നിയന്ത്രണങ്ങൾ നിലനിന്നിരുന്നതിനാൽ മാറ്റി വച്ചിരുന്നു.

നിർദ്ദിഷ്ട ഭരണഘടനാ ഭേദഗതികൾ ചർച്ച ചെയ്യുകയും അംഗീകരിക്കുകയും ചെയ്യുക എന്നതാണ് പ്രസിഡന്‍റ് കെ. രഘുനാഥിന്‍റെ അധ്യക്ഷതയിൽ ചേരുന്നു പ്രത്യേക ജനറൽ കൗൻസിൽ യോഗത്തിലെ പ്രധാന അജണ്ട.

ഡിഎംഎയുടെ 25 ഏരിയകളിലെയും ജനറൽ കൗൺസിൽ അംഗങ്ങൾക്ക്‌ പ്രത്യേക ജനറൽ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാവുന്നതാണെന്ന് ജനറൽ സെക്രട്ടറി ടോണി കെജെ പത്രക്കുറിപ്പിൽ അറിയിച്ചു.

വിവരങ്ങൾക്ക് 35561333, 7838891770.