മെൽബൺ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ദിവ്യ കാരുണ്യ സ്വീകരണം
Saturday, May 14, 2022 8:37 AM IST
സോളമൻ പാലക്കാട്
മെൽബൺ: സെന്‍റ് മേരീസ് ക്നാനായ ഇടവകയുടെ ഈ വർഷത്തെ ദിവ്യ കാരുണ്യ സ്വീകരണം ജൂൺ അഞ്ചിനു (ഞായർ) ഉച്ചകഴിഞ്ഞു മൂന്നിന് ക്ലെയിറ്റനിലെ സെന്‍റ് പീറ്റേഴ്സ് പള്ളിയിൽ നടത്തുന്നു.

മെൽബൺ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ബോസ്കോ പുത്തൂർ മുഖ്യ കാർമികനായ തിരുക്കർമങ്ങളിൽ ഫാ. ജെയിംസ് അരിച്ചിറ, ഫാ. ജോസ് ചിറയിൽ പുത്തൻപുര എന്നിവർ സഹകാർമികരായിരിക്കും.

ഇടവക വികാരി ഫാ. പ്രിൻസ് തൈപുരയിടത്തിലിന്‍റെയും കൈക്കാരന്മാരായ ജോൺ തൊമ്മൻ നെടുംതുരുത്തിയിൽ, ആശിഷ് സിറിയക് വയലിൽ മറ്റു പാരിഷ് കൗൺസിൽ അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ചടങ്ങുകളുടെ ക്രമീകരണങ്ങൾ നടന്നുവരുന്നു.

ഭക്തി നിർഭരമായ തിരുക്കർമങ്ങൾക്കുശേഷം സ്പ്രിംഗ്‌വെയിൽ ടൗൺ ഹാളിൽ നവ ദിവ്യ കാരുണ്യ സ്വീകരണാർഥികൾക്ക് അവരുടെ മാതാപിതാക്കളുടെ നേതൃത്വത്തിൽ ആഘോഷ പൂർവമായ സ്വീകരണവും കലാപരിപാടികളും മെൽ വോയിസ് ടീമിന്‍റെ ഗാനമേളയും സ്‌നേഹവിരുന്നും ഒരുക്കിയിട്ടുണ്ട്.

ദിവ്യകാരുണ്യ ഈശോയെ സ്വീകരിക്കുവാൻ കാത്തിരിക്കുന്ന ആരോൺ സ്റ്റീഫൻ കടുതോടിൽ, ഐഡൻ ജോയ്‌സ് കാഞ്ഞിരത്തിങ്കൽ, ഐശ്വര്യ മേരി എബ്രഹാം ചക്കാലയിൽ, അലൻ എബ്രഹാം കുരീക്കോട്ടിൽ, അലോണ സിറിൾ മൂലക്കാട്ട്, ഏമി ഷാജൻ ഇടയഞ്ചാലിൽ, ഹന്നാ മേരി മണലേൽ, ഹന്നാ സനീഷ് പാലക്കാട്ട്, ഇസബെൽ സോളമൻ പാലക്കാട്ട്, ജെനിക ജസ്റ്റിൻ ജോസ് തുമ്പിൽ, ലിയാന സിജോ തോമസ് ചാലയിൽ, ലിയാ ജോർജ് പൗവത്തിൽ, ഓസ്കാർ ജോസ് ഉറവക്കുഴിയിൽ എന്നിവർക്ക് മതാധ്യാപകരായ ലിസി ആന്‍റണി പ്ലാക്കൂട്ടത്തിൽ, സ്മിത ജോസ് ചക്കാലയിൽ എന്നിവർ എല്ലാവിധ മാർഗ നിർദ്ദേശവും വിശ്വാസ പരിശീലനവും നടത്തി വരുന്നു.