അഷ്ടദ്രവ്യ മഹാഗണപതി ഹോമം മേയ് 15-ന്
Wednesday, May 11, 2022 9:05 PM IST
പി.എൻ. ഷാജി
ന്യൂഡൽഹി: ഗുഡ്‌ഗാവ് സെക്ടർ 21-ലെ ശ്രീധർമ്മ ശാസ്‌താ ക്ഷേത്രത്തിൽ മേയ് 15നു (ഞായർ) (1197 ഇടവം 1) അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടത്തപ്പെടുന്നു.

ക്ഷേത്ര മേൽശാന്തി രാജേഷ് അടികയുടെ കാർമികത്വത്തിൽ നടക്കുന്ന അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടനുബന്ധിച്ച് വിശേഷാൽ പൂജകളും ഉണ്ടായിരിക്കും.

അഷ്ടദ്രവ്യ മഹാഗണപതി ഹോമവും മറ്റു വഴിപാടുകളും മുൻകൂട്ടി ബുക്ക്‌ ചെയ്യുന്നതിനും
കൂടുതൽ വിവരങ്ങൾക്കും ക്ഷേത്ര ഉപദേശക സമിതിയുമായി 0124-4004479, 9313533666 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.