ഡൽഹി ശ്രീനാരായണ കേന്ദ്രയുടെ വാർഷിക പൊതുയോഗം മെയ് 29-ന്
Saturday, May 7, 2022 11:21 AM IST
പി.എൻ. ഷാജി
ന്യൂഡൽഹി: പ്രമുഖ സാമൂഹിക സാംസ്‌കാരിക സംഘടനയായ ശ്രീനാരായണ കേന്ദ്ര ഡൽഹിയുടെ വാർഷിക പൊതുയോഗവും 2022-2024 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും 2022 മെയ് 29 ഞായറാഴ്ച രാവിലെ പത്തു മുതൽ ശ്രീനാരായണ കേന്ദ്രയുടെ ദ്വാരകയിലെ സാംസ്‌കാരിക സമുച്ചയത്തിൽ നടക്കും.

അഡ്വ ഗിരീഷ് കുമാറാണ് വരണാധികാരി. കൂടുതൽ വിവരങ്ങൾക്ക് അഡീഷണൽ ജനറൽ സെക്രട്ടറി എൻ ജയദേവനുമായോ സമുച്ചയത്തിന്‍റെ മേൽനോട്ടക്കാരനായ സജിയുമായോ 9868921191, 9718254171 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.