ഡൽഹി മലയാളി അസോസിയേഷനു പൊൻതൂവലായി ഐഎസ്ഒ അംഗീകാരം
Thursday, May 5, 2022 11:14 PM IST
പി.എൻ. ഷാജി
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന് മറ്റൊരു പൊൻ തൂവലായി ഐഎസ്ഒയുടെ അംഗീകാരവും. മലയാളി സംഘടനകളിൽ ഐഎസ്ഒ അംഗീകാരം ലഭിക്കുന്ന ആദ്യ മലയാളി സംഘടനയാണ് ഡൽഹി മലയാളി അസോസിയേഷൻ എന്ന് സർട്ടിഫിക്കറ്റിനു പിന്നിൽ പ്രവർത്തിച്ച ഡിഎംഎ വൈസ് പ്രസിഡന്‍റ് കെ.ജി. രഘുനാഥൻ നായർ പറഞ്ഞു.

മത്സരങ്ങളില്ലാതെ, മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്, ചെയ്യുന്ന സേവനങ്ങളുടെ നിലവാരത്തിന്‍റെ അടിസ്ഥാനത്തിൽ നൽകിവരുന്നതാണ് ഐഎസ്ഒ സർട്ടിഫിക്കേഷൻ.

2022 ഏപ്രിൽ 14-നു ആർകെ പുരം കേരളാ സ്കൂളിൽ നടന്ന ഡിഎംഎ ദിനാഘോഷ പരിപാടികളിൽ ഐഎസ്ഒ 9001:2015 അംഗീകാരം ലഭിച്ച വിവരം പ്രഖ്യാപിച്ചിരുന്നു.

ഡൽഹി മലയാളി അസോസിയേഷന്‍റെ മുന്നോട്ടുള്ള എല്ലാ ഭാവി പ്രവർത്തനങ്ങളും ഐഎസ്ഒയുടെ നിലവാരത്തിന് അനുയോജ്യമായ രീതിയിലായിരിക്കുമെന്ന് അർഹതക്കുള്ള അംഗീകരമായ ഐഎസ്ഒ സർട്ടിഫിക്കേറ്റ് ഏറ്റുവാങ്ങിക്കൊണ്ട് ഡിഎംഎ രക്ഷാധികാരി ഗോകുലം ഗോപാലനും ജനറൽ സെക്രട്ടറി ടോണി കെജെയും പറഞ്ഞു.