ഗോള്‍ഡ് കോസ്റ്റില്‍ വോളിബോള്‍ ടൂര്‍ണമെന്‍റ് മാര്‍ച്ച് 26-ന്
Thursday, March 24, 2022 4:13 PM IST
ഗോള്‍ഡ്‌കോസ്റ്റ്: ഗോള്‍ഡ്‌കോസ്റ്റ് സ്‌പോര്‍ട്‌സ് വോളിബോള്‍ ക്ലബിന്‍റെ ആഭിമുഖ്യത്തില്‍ രണ്ടാമത് എവര്‍റോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള വോളിബോള്‍ ടൂര്‍ണമെന്‍റ് സൗത്ത്‌പോര്‍ട്ട് സ്റ്റേറ്റ് ഹൈസ്‌കൂള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് മാര്‍ച്ച് 26-നു ശനിയാഴ്ച നടത്തും.

ക്വീന്‍സിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 16 ടീമുകള്‍ മത്സരത്തില്‍ മാറ്റുരയ്ക്കും. 16 വയസില്‍ താഴെയുള്ളവരുടെ മത്സരം ഈ സീസണ്‍ മുതല്‍ ഉണ്ടായിരിക്കുന്നതാണ്. ഉദ്ഘാടനത്തോടനുബന്ധിച്ച് ചെണ്ടമേളം, ഫ്‌ളാഷ് മോബ് എന്നിവയും രുചികരമായ ഭക്ഷണങ്ങളുടെ ഫുഡ് സ്റ്റാളുകളും ക്രമീകരിച്ചിട്ടുണ്ട്.

ഷൈജോ സേവ്യര്‍, സാജന്‍ ആന്‍റണി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷൈജോ സേവ്യര്‍ (044 9293 250).

ചെറിയാന്‍ വേണാട്