വിമാനത്തിൽ പിറന്ന കുഞ്ഞിന് പാസ്പോർട്ട്
Sunday, October 10, 2021 12:06 AM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: ല​​​ണ്ട​​​നി​​​ലെ ഹീ​​​ത്രു വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ​​നി​​​ന്നു കൊ​​ച്ചി​​യി​​ലേ​​ക്കു​​​ള്ള യാ​​​ത്രാ​​മ​​​ധ്യേ എ​​​യ​​​ർ ഇ​​​ന്ത്യ വി​​​മാ​​​ന​​​ത്തി​​​ൽ പി​​​റ​​​ന്ന കു​​​ഞ്ഞി​​​ന് ജ​​​ർ​​​മ​​​നി​​​യി​​​ലെ ഇ​​​ന്ത്യ​​​ൻ കോ​​​ൺ​​​സു​​​ലേ​​​റ്റ് അ​​​ടി​​​യ​​​ന്ത​​ര പാ​​​സ്പോ​​​ർ​​​ട്ട് അ​​​നു​​​വ​​​ദി​​​ച്ചു.

ജ​​​ർ​​​മ​​​നി​​​യി​​​ലെ ഫ്രാ​​​ങ്ക്ഫ​​​ർ​​​ട്ടി​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ക​​​ഴി​​​യു​​​ക​​​യാ​​​ണ് പ​​​ത്ത​​​നം​​​തി​​​ട്ട സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ അ​​​മ്മ​ മ​​​രി​​​യ ഫി​​​ലി​​​പ്പും കു​​​ഞ്ഞും. കു​​​ഞ്ഞി​​​ന് മാ​​​താ​​​പി​​​താ​​​ക്ക​​​ൾ ഷോ​​​ൺ എ​​​ന്ന പേ​​​ര് ന​​​ൽ​​​കി. ക​​ഴി​​ഞ്ഞ അ​​​ഞ്ചി​​​നാ​​​ണ് ബോ​​​യിം​​​ഗ്‌ 787 വി​​​മാ​​​ന​​​ത്തി​​​ൽ മ​​​രി​​​യ ആ​​​ൺ​​​കു​​​ഞ്ഞി​​​ന് ജ​​​ന്മം ന​​​ൽ​​​കി​​​യ​​​ത്.

ഏ​​​ഴ് മാ​​​സം ഗ​​​ര്‍​ഭി​​​ണി​​​യാ​​​യി​​​രു​​​ന്ന മ​​​രി​​​യ​​​യ​​യ്​​​ക്ക് വി​​​മാ​​​നം പു​​​റ​​​പ്പെ​​​ട്ട് ഏ​​​താ​​​നും സ​​​മ​​​യ​​​ത്തി​​​ന​​​കം പ്ര​​​സ​​​വ​​​വേ​​​ദ​​​ന അ​​​നു​​​ഭ​​​വ​​​പ്പെ​​​ടു​​​കയും അ​​​ധി​​​കം താ​​​മ​​​സി​​​യാ​​​തെ പ്ര​​​സ​​​വി​​​ക്കുകയുമായിരുന്നു.

വി​​​മാ​​​ന​​​ത്തി​​​ൽ​​ത​​​ന്നെ​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന ര​​​ണ്ടു ഡോ​​​ക്ട​​​ർ​​​മാ​​​രും നാ​​​ല് ന​​​ഴ്സു​​​മാ​​​രും പ്ര​​സ​​വ​​ശു​​ശ്രൂ​​ഷ​​ക​​ൾ ന‌​​ട​​ത്തി. അ​​​ടി​​​യ​​​ന്ത​​​ര ചി​​​കി​​​ത്സ വേ​​ണ്ടി​​വ​​ന്ന​​തി​​നാ​​ൽ വി​​​മാ​​​നം ഫ്രാ​​​ങ്ക്ഫ​​​ർ​​​ട്ട് വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ അ​​മ്മ​​യെ​​യും കു​​ഞ്ഞി​​നെ​​യും ഒ​​പ്പ​​മു​​​ണ്ടാ​​​യി​​​രു​​​ന്ന ഭ​​​ർ​​​ത്താ​​​വ് ഫി​​​ലി​​​പ്പി​​നെ​​യും ഇ​​​റ​​​ക്കി. വ​​​നി​​​താ പൈ​​​ല​​​റ്റാ​​​യ ഷോ​​​മ സു​​​ര​​​റാ​​​ണ് ഈ​​ സ​​​മ​​​യം വി​​​മാ​​​നം നി​​​യ​​​ന്ത്രി​​​ച്ചി​​​രു​​​ന്ന​​​ത്.

ഇ​​​ന്ന​​​ലെ ജ​​​ർ​​​മ​​​നി​​​യി​​​ലെ ഇ​​​ന്ത്യ​​​ൻ കോ​​​ൺ​​​സു​​​ലേ​​​റ്റ് ജ​​​ന​​​റ​​​ൽ, ആ​​​ശു​​​പ​​​ത്രി​​​യി​​ലെ​​​ത്തി ഷോ​​​ണി​​​ന്‍റെ എ​​​മ​​​ർ​​​ജ​​​ൻ​​​സി പാ​​​സ്പോ​​​ർ​​​ട്ട് മാ​​​താ​​​പി​​​താ​​​ക്ക​​​ൾ​​​ക്ക് കൈ​​​മാ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു. ഷോ​​​ണും അ​​​മ്മ​​​യും സു​​​ഖ​​​മാ​​​യി​​​രി​​​ക്കു​​​ന്നു​​​വെ​​​ന്ന് ഇ​​​ന്ത്യ​​​ൻ കോ​​​ണ്‍​സു​​​ലേ​​​റ്റ് ട്വീ​​​റ്റ് ചെ​​​യ്തു. ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ​​നി​​​ന്നു ഡി​​​സ്ചാ​​​ർ​​​ജ് ചെ​​​യ്ത​​ശേ​​​ഷം ദ​​ന്പ​​തി​​ക​​ൾ കു​​ഞ്ഞു​​മാ​​യി അ​​​ടു​​​ത്ത​​ദി​​​വ​​​സം നാ​​ട്ടി​​​​ലേ​​​ക്ക് മ​​​ട​​​ങ്ങും.