ഞാൻ മിഖായേൽ- ഒരു ഇൻഡോ-ഓസ്ട്രേലിയൻ സിനിമാ സംരംഭം: ഗാനങ്ങൾ പുറത്തിറങ്ങി
Saturday, July 17, 2021 1:46 PM IST
മെൽബൺ : എ.കെ. ഫിലിംസിന്‍റെ ബാനറിൽ അനീഷ്. കെ. സെബാസ്റ്റ്യൻ നിർമിച്ച് ജോസ് സണ്ണി സംവിധാനം ചെയ്യുന്ന 'ഞാൻ മിഖായേൽ 'എന്ന ചിത്രത്തിലെ 'മിഴിക്കുമ്പിൾ' എന്ന് തുടങ്ങുന്ന ഗാനം ജൂലൈ 11ന് പുറത്തിറങ്ങി. മെജ്ജോ ജോസഫിന്‍റെ സംഗീതസംവിധാനത്തിൽ ഷോബിൻ കണ്ണങ്ങാട്ട് രചിച്ച ഈ ഗാനം പ്രശസ്ത ഗായകൻ ഹരിചരൺ ആണ് ആലപിച്ചിരിക്കുന്നത്.

ചരിത്രത്തിലാദ്യമായി 'ഞാൻ മിഖായേൽ'എന്ന ചിത്രത്തിലൂടെ ഒരു ഇൻഡോ-ഓസ്ട്രേലിയൻ സിനിമാ സംരംഭം യഥാർത്ഥ്യമാകുകയാണ്. പൂർണ്ണമായും ഓസ്ട്രേലിയയിൽ ചിത്രീകരിച്ച ഈ സിനിമയിൽ അമ്പതിലേറെ ഓസ്ട്രേലിയൻ മലയാളികളായ അഭിനേതാക്കളെ അണിനിരത്തിയിരിക്കുന്നു. ഈ ലോക്ഡൗൺകാലഘട്ടത്തിൽ, ലോകത്തിന്‍റെ നാനാഭാഗങ്ങളിൽനിന്നുകൊണ്ട് കലാകാരന്മാർ തമ്മിൽ കാണാതെ ഗാനത്തിന്‍റെ പൂർത്തീകരണത്തിനായി മനസ്സുകൊണ്ട് ഒന്നിക്കുകയുണ്ടായി എന്ന പ്രത്യേകത ഈ ഗാനത്തെ അസാധാരണമാക്കുന്നു.റിപ്പോർട്ട്: എബി പൊയ്ക്കാട്ടിൽ