വോഗിന്‍റെ കവര്‍ ഗേളായി മലാല
Friday, June 4, 2021 9:24 PM IST
ലണ്ടന്‍: ബ്രിട്ടീഷ് മാഗസിനായ വോഗിന്‍റെ ജൂലൈ ലക്കത്തിലെ കവര്‍ ഗേളാകുന്നത് മലാല യൂസഫ്സായി. നൊബേല്‍ ജേതാവുമായി വിശദമായ അഭിമുഖവും വോഗ് പ്രസിദ്ധീകരിക്കും.

യൂണിവേഴ്സിറ്റി പഠനം ആരംഭിച്ച ശേഷം സ്വന്തം കാര്യങ്ങള്‍ക്കായി സമയം കണ്ടെത്താന്‍ സാധിക്കുന്നു എന്നാണ് ഇരുപത്തിമൂന്നുകാരി അഭിമുഖത്തില്‍ പറയുന്നത്. മക്ഡോണള്‍ഡ്സ് കഴിക്കുന്നതും പോക്കര്‍ കളിക്കുന്നതും പോലുള്ള വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ചാണ് ഈ പരാമര്‍ശം.

കഴിഞ്ഞ വര്‍ഷമാണ് മലാല ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കിയത്. സ്വന്തം കാര്യങ്ങള്‍ക്കായി മുന്‍പൊരിക്കലും തനിക്ക് ഇത്രയധികം സമയം ലഭിച്ചിട്ടില്ലെന്നും മലാല പറയുന്നു.

ചുവന്ന തട്ടമിട്ടാണ് ചിത്രങ്ങളില്‍ മലാല പ്രത്യക്ഷപ്പെടുന്നത്. തട്ടമിടുന്നതിനെ അടിച്ചമര്‍ത്തലായി താന്‍ കാണുന്നില്ലെന്നും പഷ്തൂണ്‍ വംശത്തിലെ സുന്നി മുസ് ലിം വേരുകളാണ് അത് വ്യക്തമാക്കുന്നതെന്നും മലാല പറയുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ