ഹെസദ് മൂന്നാം ലക്കം പ്രസിദ്ധീകരിച്ചു
Friday, March 26, 2021 6:51 PM IST
ഡബ്ലിൻ : അയർലൻഡ് സീറോ മലബാർ സഭയുടെ മുഖപത്രം `ഹെസദ്` ന്‍റെ മൂന്നാം ലക്കം പ്രസിദ്ധീകരിച്ചു. 2019-20 വർഷത്തെ പ്രവർത്തനങ്ങളും ആഗോള കത്തോലിക്കാ സഭയുടെ വാർത്തകളും സീറോ മലബാർ സഭയുടെ ആചാരാനുഷ്ഠാനങ്ങളെപ്പറ്റിയുള്ള ലേഖനങ്ങളും ഉൾപ്പെടുത്തിയ ഈ ലക്കം ഹെസദ്, സഭയിലെ പുതുതലമുറയെ ഉദ്ദേശിച്ച് ഇംഗ്ലീഷിലാണ് തയാറാക്കിയത്.

പ്രിന്‍റഡ് രൂപത്തിൽ പ്രസിദ്ധീകരിച്ച ഹെസദിന്‍റെ പിഡിഎഫ് പതിപ്പ് സീറോ മലബാർ സഭയുടെ ഔദ്യോഗീക വെബ് സൈറ്റായ www.syromalabar.ie ൽ നിന്ന് ഡൗൺലോഡ് ചെയ്യാൻ സാധിക്കും.

റിപ്പോർട്ട്: ജയ്സൺ കിഴക്കയിൽ