ഉഡുപ്പി: വളർത്തുനായയെ പിടിക്കാൻ വീടിനകത്ത് കയറിയ പുള്ളിപ്പുലി കുടുങ്ങി. കർണാടകയിലെ ഉഡുപ്പി ബ്രഹ്മാവറിലാണു സംഭവം. ഒരു വീട്ടിലെ വളർത്തു നായയെ പിന്തുടർന്നെത്തിയതായിരുന്നു പുലി.
നായ പ്രാണരക്ഷാർഥം വീടിനകത്തേക്കു കയറി. പിന്നാലെ പുലിയും. ഇതോടെ വീട്ടുകാർ മുറി പുറത്തു നിന്നു പൂട്ടി വനം വകുപ്പിൽ വിവരം അറിയിച്ചു.തുടർന്നു വനം വകുപ്പ് അധികൃതരെത്തി ഒന്നര മണിക്കൂർ പണിപ്പെട്ട് പുലിയെ കൂട്ടിൽ കയറ്റി. വൈദ്യ പരിശോധനയ്ക്കു ശേഷം പുലിയെ വനത്തിൽ വിട്ടു.