ബേ​സി​ൽ ഫെ​ർ​ണാ​ണ്ട​സി​ന്‍റെ ക്രി​സ്മ​സ് ഗാ​നം ശ്ര​ദ്ധേ​യ​മാ​കു​ന്നു
Thursday, December 17, 2020 10:40 PM IST
സി​ഡ്നി: ഗാ​യ​ക​ൻ ബേ​സി​ൽ ഫെ​ർ​ണാ​ണ്ട​സ് ആ​ല​പി​ച്ച ’ന​ക്ഷ​ത്ര​ങ്ങ​ൾ കാ​ത്തി​രു​ന്ന രാ​ത്രി ’ എ​ന്ന ക്രി​സ്മ​സ് ഗാ​നം ഏ​റെ ശ്ര​ദ്ധേ​യ​മാ​യി. ഡി​സം​ബ​ർ 12 നു ​റീ​ലീ​സ് ചെ​യ്ത ഗാ​ന​ത്തി​ന് മി​ക​ച്ച പ്ര​തി​ക​ര​ണ മാ​ണ് ല​ഭി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​ത് . പ്ര​ശ​സ്ത പി​ന്ന​ണി ഗാ​യി​ക ജെ​ൻ​സി ആ​ന്‍റ​ണി സൂം ​വി​ഡി​യോ മീ​റ്റി​ലൂ​ടെ പ​രി​ച​യ​പ്പെ​ടു​ത്തി​യ ഗാ​ന​ത്തി​ന്‍റെ പി​ന്ന​ണി​യി​ൽ പ്ര​വ​ർ​ത്തി​ച്ച​ത് ഓ​സ്ട്രേ​ലി​യ​യി​ൽ നി​ന്നു​ള്ള ക​ലാ​കാ​രന്മാ​രാ​ണ്.

ഷി​ബു എ​ബ്ര​ഹാം മെ​ൽ​ബ​ണ്‍ ആ​ണ് സം​ഗീ​തം നി​ർ​വ​ഹി​ച്ച​ത്. സ്റ്റേ​ജ് ഷോ​ക​ളി​ലൂ​ടെ പ്ര​ശ​സ്ത​നാ​യ ബേ​സി​ൽ ഇ​പ്പോ​ൾ സി​ഡ്നി​യി​ൽ താ​മ​സി​ക്കു​ന്നു. ഇ​തി​നു​മു​ൻ​പ് കൊ​ച്ചി​ൻ ഹ​രി​ശ്രീ​യു​ടെ പ്ര​ധാ​ന ഗാ​യ​ക​നാ​യി​രു​ന്നു.

ഈ ​ഗാ​ന​ത്തി​ന്‍റെ ക​രോ​ക്കെ ആ​വ​ശ്യ​മു​ള്ള​വ​ർ [email protected] എ​ന്ന ഇ​മെ​യി​ൽ വി​ലാ​സ​ത്തി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ് . ഗാ​ന​ത്തി​ന്‍റെ യൂ ​ട്യൂ​ബ് ലി​ങ്ക് -þhttps://youtu.be/2UbJS_KfECU

റി​പ്പോ​ർ​ട്ട്: ജെ​യിം​സ് ചാ​ക്കോ