വൈ​ക്ക​ത്ത​പ്പ​ന്‍റെ അ​ഷ്ട​മി പു​ണ്യ​ദി​ന​ത്തി​ൽ ഡ​ൽ​ഹി​യി​ലെ ക്ഷേ​ത്ര​ങ്ങ​ളി​ൽ അ​ന്ന​ദാ​നം ന​ട​ത്തി
Wednesday, December 9, 2020 10:11 PM IST
ന്യൂ​ഡ​ൽ​ഹി: വൈ​ക്ക​ത്ത​പ്പ​ന്‍റെ അ​ഷ്ട​മി പു​ണ്യ ദി​ന​ത്തി​ൽ ഡ​ൽ​ഹി വൈ​ക്കം സം​ഗ​മം ഡ​ൽ​ഹി​യി​ലെ പ്ര​ധാ​ന ക്ഷേ​ത്ര​ങ്ങ​ളി​ൽ അ​ന്ന​ദാ​നം ന​ട​ത്തി. ഉ​ത്ത​ര​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം, നൊ​യ​ടാ അ​യ്യ​പ്പ ക്ഷേ​ത്രം, ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ അ​യ്യ​പ്പ ക്ഷേ​ത്രം, രോ​ഹി​ണി ശ്രീ ​നാ​രാ​യ​ണ ഗു​രു​ദേ​വ ക്ഷേ​ത്രം എ​ന്നി​വ​ട​ങ്ങ​ളി​ൽ വൈ​ക്കം സം​ഗ​മ​ത്തി​ന്‍റെ ഭാ​ര​വാ​ഹി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്ന​ദാ​ന ച​ട​ങ്ങ് ന​ട​ന്ന​ത്.

ഡി​സം​ബ​ർ 13 ഞാ​യ​റാ​ഴ്ച ആ​ർ​കെ പു​രം ക്ഷേ​ത്ര​ത്തി​ൽ അ​ന്ന​ദാ​ന​വും കൂ​ടാ​തെ വേ​ർ​ച​ൽ പ്ലാ​റ്റ്ഫോ​മി​ൽ വൈ​കു​ന്നേ​രം 3 മു​ത​ൽ ഭ​ക്തി​ഗാ​ന​സു​ധ​യും അ​ര​ങ്ങേ​റും. പ്ര​സ്തു​ത പ​രി​പാ​ടി​യി​ൽ വൈ​ക്കം മ​ഹാ​ദേ​വ ക്ഷേ​ത്രം മേ​ൽ​ശാ​ന്തി നാ​രാ​യ​ണ​ൻ ന​ന്പൂ​തി​രി​യും ഗാ​ന​ര​ച​യി​താ​വ് വൈ​ക്കം അ​ജീ​ഷ് ദാ​സ​നും പ​ങ്കെ​ടു​ക്ക​മെ​ന്ന് സം​ഘാ​ട​ക​നാ​യ സു​രേ​ഷ് നാ​യ​ർ അ​റി​യി​ച്ചു. ്മ​ശ​

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്