കേ​ര​ള​ത്തി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് കൈ​ത്താ​ങ്ങാ​യി സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ നി​ന്നും ഹ​ലോ ഫ്ര​ണ്ട്സ്
Monday, November 9, 2020 11:59 PM IST
സൂ​റി​ക്ക്: ഭി​ന്ന​ശേ​ഷി​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി ഹ​ലോ ഫ്ര​ണ്ട്സ് ന്ധ​സ്നേ​ഹ സ്പ​ർ​ശം​ന്ധ പ്രൊ​ജ​ക്റ്റ്റി​ലൂ​ടെ സ​മാ​ഹ​രി​ച്ച തു​ക മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി കു​ട്ടി​ക​ൾ​ക്കാ​യി കൈ​മാ​റി.

മ​നു​ഷ്യ സ്നേ​ഹ​ത്തി​ന്‍റെ​യും സേ​വ​ന​ത്തി​ന്‍റെ​യും പാ​ത​യി​ൽ ച​രി​ക്കു​ന്ന പ​ല​രും കൊ​റോ​ണാ പ്ര​തി​സ​ന്ധി​യി​ൽ അ​ക​പ്പെ​ട്ട് പാ​തി​വ​ഴി​യി​ൽ പ​ക​ച്ചു നി​ൽ​ക്കു​ന്ന കാ​ഴ്ച സ​ർ​വ സാ​ധാ​ര​ണ​മാ​ണ് . ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​രു വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്നു ലോ​ക പ്ര​ശ്സ​ത മ​ജീ​ഷ്യ​ൻ ഗോ​പി​നാ​ഥ് മു​തു​കാ​ട് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം മാ​ജി​ക് അ​ക്കാ​ദ​മി​യി​ലെ ഭി​ന്ന​ശേ​ഷി​യു​ള്ള കു​ട്ടി​ക​ളും.

ഈ ​കു​ട്ടി​ക​ളു​ടെ സ​ഹാ​യ​ത്തി​നാ​യി ഏ​താ​ണ്ട് ഒ​രു മാ​സ​ത്തി​നു മു​ക​ളി​ലാ​യി ഹ​ലോ ഫ്ര​ണ്ട്സ് ന​ട​ത്തി​യ ധ​ന​സ​മാ​ഹ​ര​ണം ട്വി​ന്‍റി​ലൂ​ടെ​യും ഇ-​ബാ​ങ്കിം​ഗി​ലൂ​ടെ​യും കൂ​ടി 16,020.00 ഇ​ഒ​എ/ പ​തി​മൂ​ന്നു​ല​ക്ഷ​ത്തി​ല​ധി​കം രൂ​പ സ​മാ​ഹ​രി​ക്കു​ക​യു​ണ്ടാ​യി.

സ്വി​റ്റ​സ​ർ​ല​ൻ​ഡി​ലെ ഉ​ദാ​ര​മ​ന​സ്ക​രു​ടെ അ​ക​മ​ഴി​ഞ്ഞ പ്രോ​ത്സാ​ഹ​ന​ത്താ​ൽ സ​മാ​ഹ​രി​ച്ച ഈ ​തു​ക കേ​ര​ള​ത്തി​ന്‍റെ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി തി​രു​വ​ന​ന്ത​പു​ര​ത്തു മാ​ജി​ക് അ​ക്കാ​ദ​മി​യി​ൽ വ​ച്ചു ന​ട​ന്ന ല​ളി​ത​മാ​യ ച​ട​ങ്ങി​ൽ ഗോ​പി​നാ​ഥ് മു​തു​കാ​ടി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ കു​ട്ടി​ക​ൾ​ക്കാ​യി കൈ​മാ​റി. ആ​റ് വ​ർ​ഷം മു​ൻ​പ് അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ആ​ദ​ര​ണീ​യ​നാ​യ ഉ​മ്മ​ൻ ചാ​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച പ​ദ്ധ​തി​യാ​ണ് മാ​ജി​ക് പ്ലാ​ന​റ്റ്. ഉ​മ്മ​ൻ​ചാ​ണ്ടി സാ​റി​ന്‍റെ ജ·​ദി​ന​മാ​യ ഒ​ക്ടോ​ബ​ർ മു​പ്പ​ത്തി​യൊ​ന്നി​ന് ത​ന്നെ കു​ട്ടി​ക​ൾ​ക്കു​ള്ള ഈ ​സ​ഹാ​യം കൈ​മാ​റു​വാ​ൻ സാ​ധി​ച്ച​തി​ൽ എ​ല്ലാ​വ​രും സ​ന്തോ​ഷം അ​റി​യി​ച്ചു.

ഹ​ലോ ഫ്ര​ണ്ട്സ് ക​ഴി​ഞ്ഞ നാ​ലു​വ​ർ​ഷ​മാ​യി സാ​മൂ​ഹ്യ​ന·​ക്കാ​യി ചെ​യ്തു​വ​രു​ന്ന പ്ര​വ​ർ​ത്തി​ക​ളെ​ക്കു​റി​ച്ചു ഹ​ലോ ഫ്ര​ണ്ട്സ് പ്ര​തി​നി​ധി വി​ശ​ദീ​ക​രി​ക്കു​ക​യും ഉ​മ്മ​ൻ ചാ​ണ്ടി​ക്ക് സ്വി​സ് മ​ല​യാ​ളീ സ​മൂ​ഹ​ത്തി​നു വേ​ണ്ടി ജന്മദി​നാ​ശം​സ​ക​ൾ അ​ർ​പ്പി​ക്കു​ക​യും ചെ​യ്തു. ഗോ​പി​നാ​ഥ് മു​തു​കാ​ടി​ന്‍റെ സ്വാ​ർ​ത്ഥ​ത​യി​ല്ലാ​ത്ത ക​പ​ട​ത​യി​ല്ലാ​ത്ത ല​ക്ഷ്യം തി​രി​ച്ച​റി​ഞ്ഞ​തു​കൊ​ണ്ട് ത​ന്നെ​യാ​ണ് അ​ദേ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന മാ​ജി​ക് പ്ലാ​ന​റ്റ് എ​ന്ന സ്ഥാ​പ​ന​ത്തി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ നി​ഷ്ക​ള​ങ്ക ബാ​ല്യ​ങ്ങ​ളെ സ​ഹാ​യി​ക്കു​വാ​ൻ ഹ​ലോ ഫ്ര​ണ്ട്സ് സ്വി​റ്റ്സ​ർ​ല​ണ്ട് മു​ന്നോ​ട്ട് വ​ന്ന​തെ​ന്നും സൂ​ചി​പ്പി​ച്ചു.

യൂ​റോ​പ്പി​ലെ ഏ​റ്റ​വും വ​ലി​യ സാ​മൂ​ഹ്യ മാ​ധ്യ​മ കൂ​ട്ടാ​യ്മ​യാ​യ ഹ​ലോ ഫ്ര​ണ്ട്സ്, ഭി​ന്ന​ശേ​ഷി​യു​ള്ള കു​ട്ടി​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി ഇ​ങ്ങ​നെ​യൊ​രു പ്രൊ​ജ​ക്റ്റ് ഏ​റ്റെ​ടു​ക്കു​വാ​ൻ ത​യാ​റാ​യ​തി​ലും, പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ നാ​ടി​നോ​ടും ,സ​മൂ​ഹ​ത്തി​നോ​ടു​മു​ള്ള അ​ള​വ​റ്റ സ്നേ​ഹ​ത്തി​ന്‍റെ മ​കു​ടോ​ദാ​ഹ ര​ണ​മാ​ണി​തെ​ന്നും ക​രു​ണ വ​റ്റാ​ത്ത സ്വി​സ് മ​ല​യാ​ളി​ക​ളും ,മ​റ്റു സം​ഘ​ട​ന​ക​ളും ഈ ​പ്രോ​ജെ​ക്ടി​നോ​ട് വ​ള​രെ സ​ന്തോ​ഷ​ത്തോ​ടെ സ​ഹ​ക​രി​ക്കു​ക​യു​ണ്ടാ​യ​തി​ലും ഉ​മ്മ​ൻ​ചാ​ണ്ടി ന​ന്ദി​യും ആ​ശം​സ​ക​ളും നേ​ർ​ന്നു.

റി​പ്പോ​ർ​ട്ട്: ജേ​ക്ക​ബ് മാ​ളി​യേ​ക്ക​ൽ