കോവിഡ് 19: ബംഗളുരുവിലെ ആശുപത്രികൾ ഓക്സിജൻ സിലണ്ടറുകളുടെ സംഭരണം വർധിപ്പിച്ചു
Wednesday, September 16, 2020 9:04 PM IST
ബംഗളൂരു: നഗരത്തിലെ കോവിഡ് കേസുകളുടെ എണ്ണം ഓരോ ദിവസവും 3,500 നു മുകളിലേക്ക് കുതിക്കുന്ന പശ്ചാത്തലത്തിൽ ആശുപത്രികൾ ലിക്വിഡ് ഓക്സിജൻ സിലിണ്ടറുകൾ പരമാവധി സംഭരിക്കുകയും അവരുടെ വിതരണക്കാരുടെ എണ്ണം സ്പീഡ് ഡയലിൽ സൂക്ഷിക്കുകയും ചെയ്യുന്നതായി റിപ്പോർട്ടുകൾ.

ഇടത്തരം ആശുപത്രികൾ വിതരണ ശൃംഖലയിൽ പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെങ്കിലും സംസ്ഥാനത്ത് തൽക്കാലം മെഡിക്കൽ ഓക്സിജന് പ്രതിസന്ധിയില്ലെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് കമ്മീഷണർ പങ്കജ് കുമാർ പാണ്ഡെ പറഞ്ഞു.

അതേസമയം സംസ്ഥാനത്തെ 19 മെഡിക്കൽ കോളജുകളിലും ഓക്സിജൻ വിതരണത്തിന് ഒരു കുറവുമില്ലെന്നും വേണ്ടത്ര സംഭരണമുണ്ടെന്ന് ഉറപ്പാക്കാൻ മതിയായ നടപടികൾ സ്വീകരിക്കുമെന്നും മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ. സുധാകർ പറഞ്ഞു.