വേറിട്ടൊരു ഓണാേഘാഷവുമായി ഗിൽഡ്ഫോർഡ് മലയാളി അസാസിേയഷൻ
Tuesday, September 8, 2020 6:49 PM IST
ഗിൽഡ്ഫോർഡ്, യുകെ: ഗിൽഡ്ഫോർഡ് മലയാളി അസോസിയേഷൻ (ജിഎംഎ) കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് ആകർഷകവും നൂതനവുമായ രീതിയിൽ
ഓണേഘാഷപരിപാടികൾ സംഘടിപ്പിച്ചു.

രണ്ടു ദിവസം നീണ്ടുനിന്ന ആഘോഷ പരിപാടികൾക്ക് ഉത്രാടദിനത്തിൽ നടന്ന വിപുലമായ ഓണസദ്യയോടുകൂടി തുടക്കമായി. 150 ഓളം വരുന്ന അംഗങ്ങൾക്ക് ഉച്ചയ്ക്ക് 12.30 മുതൽ വിഭവസമൃദ്ധമായ ഓണദ്യ വീടുകളിൽ എത്തിച്ചുനൽകി.പ്രസിഡന്‍റ് പോൾ ജയിംസ്, സെക്രട്ടറി ജോജി ജോസഫ്, ജോയിന്‍റ് സെക്രട്ടറി മാത്യു വി. മത്തായി, ട്രഷറർ തോമസ് ജോസഫ്, എക്സിക്യൂട്ടീവ് അംഗം സജു ജോസഫ്, ജോസ് തോമസ് എന്നിവർ ഇതിനു നേതൃത്വം നൽകി.

തിരുവോണ ദിവസം കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ഭവനങ്ങളിലും പാർക്കുകളിലുമായി നടന്ന വിവിധ കലാപരിപാടികൾക്ക് കൾച്ചറൽ കൺവീനർ ജൂലി പോൾ, ജിഎംഎ വൈസ് പ്രസിഡന്‍റ് പ്രിയങ്ക വിനോദ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശിഖ അഗസ്റ്റിൻ എന്നിവർ നേതൃത്വം നൽകി.

ജിഎംഎ മീഡിയ കോഓർഡിനേറ്റർമാരായ ജോമിത്ത് ജോർജ്, അനിൽ ബെർണാഡ് എന്നിവർ പരിപാടികൾ കാമറ‍യിൽ പകർത്തി തത്സമയം ഓൺലൈനിൽ ദൃശ്യവിരുന്നൊരുക്കി. ഡോണ, മരിയ, ലില്ലി എന്നിവർ അവതാരകരായിരുന്നു.

മഹാമാരിയുടെ കാലഘട്ടത്തിലും സന്തോഷത്തിന്‍റേയും പ്രത്യാശയുടെയും നവ്യമായ ഒരു അനുഭൂതി പ്രധാനം ചെയ്യാൻ ജിഎംഎയുടെ ഈ വെർച്വൽ ഓണാഘോഷത്തിനു സാധിക്കട്ടെ എന്നു യുക്മ ദേശീയ പ്രസിഡന്‍റ് മനോജ് പിള്ള ആശംസ സന്ദേശത്തിൽ പറഞ്ഞു.