31 രാജ്യങ്ങളിൽനിന്നുള്ള വിമാന സർവീസുകൾക്ക് കുവൈറ്റിൽ വിലക്ക്
Saturday, August 1, 2020 8:48 PM IST
കുവൈറ്റ് സിറ്റി : കോവിഡ് വ്യാപനത്തിന്‍റെ പാശ്ചാത്തലത്തില്‍ 31 രാജ്യങ്ങളില്‍ നിന്നുള്ള രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതായി കുവൈറ്റ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. ആരോഗ്യ മന്ത്രാലയത്തിന്‍റെ നിർദേശപ്രകാരം വൈറസ് പടരുന്നതിന്‍റെ ഗുരുതരമായ സാഹചര്യവും പ്രത്യാഘാതങ്ങളും കണക്കിലെടുത്താണ് പുതിയ തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു.

സിറിയ, സ്പെയിൻ, സിംഗപ്പൂർ, ബോസ്നിയ, ഹെർസഗോവിന, ശ്രീലങ്ക, നേപ്പാൾ, ഇറാഖ്, മെക്സിക്കോ, ഇന്തോനേഷ്യ, ചിലി, പാക്കിസ്ഥാൻ, ഈജിപ്ത്, ലെബനൻ, ഹോങ്കോംഗ്, ഇറ്റലി, വടക്കൻ മാസിഡോണിയ, മോൾഡോവ, പനാമ, പെറു, സെർബിയ, മോണ്ടിനെഗ്രോ, ഡൊമിനിക്കൻ റിപ്പബ്ലിക്, കൊസോവോ, ഇന്ത്യ, ഇറാൻ, ചൈന, ബ്രസീൽ, കൊളംബിയ, അർമേനിയ, ബംഗ്ലാദേശ്, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങൾക്കാണ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്.

നേരത്തെ ഇന്ത്യ അടക്കമുള്ള ഏഴ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ക്ക് നിരോധനം പ്രഖ്യാപിച്ച പട്ടികയിലേക്ക് 24 രാജ്യങ്ങളെ കൂടെ ഉൾപ്പെടുത്തിയാണ് ഇന്ന് ലിസ്റ്റ് പുതുക്കിയത്.

റിപ്പോർട്ട്: സലിം കോട്ടയിൽ