വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു വ​രു​ന്ന​വ​ർ​ക്ക് ജ​ർ​മ​നി കോ​വി​ഡ് ടെ​സ്റ്റ് നി​ർ​ബ​ന്ധ​മാ​ക്കി
Wednesday, July 29, 2020 9:59 PM IST
ബ​ർ​ലി​ൻ: കൊ​റോ​ണ​വൈ​റ​സ് വ്യാ​പ​നം രൂ​ക്ഷ​മാ​യ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു വ​രു​ന്ന എ​ല്ലാ​വ​ർ​ക്കും ജ​ർ​മ​നി കോ​വി​ഡ് ടെ​സ്റ്റ് നി​ർ​ബ​ന്ധ​മാ​ക്കി. വേ​ന​ൽ​ക്കാ​ല​ത്ത് ജ​ർ​മ​നി​ക്കാ​ർ ത​ന്നെ പ​ല രാ​ജ്യ​ങ്ങ​ളി​ലേ​ക്കും യാ​ത്ര ചെ​യ്തു മ​ട​ങ്ങി​വ​രു​ന്ന​ത് രാ​ജ്യ​ത്തെ കോ​വി​ഡ് വ്യാ​പ​നം വ​ർ​ധി​ക്കാ​ൻ ഇ​ട​യാ​ക്കു​മെ​ന്ന ആ​ശ​ങ്ക​യാ​ണ് ഇ​തി​നു കാ​ര​ണ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി യെ​ൻ​സ് സ്പാ​ൻ വി​ശ​ദീ​ക​രി​ച്ചു.

എ​ല്ലാ പൗ​ര​ൻ​മാ​രു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഇ​ങ്ങ​നെ​യൊ​രു നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ക്കു​ന്ന​ത്. ടെ​സ്റ്റ് പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​യി​രി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

130 ലോ​ക രാ​ജ്യ​ങ്ങ​ളെ​യാ​ണ് ജ​ർ​മ​നി നി​ല​വി​ൽ അ​പ​ക​ട സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ അം​ഗ​രാ​ജ്യ​ങ്ങ​ളെ​യോ ഷെ​ങ്ക​ൻ മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ട്ട അ​യ​ൽ രാ​ജ്യ​ങ്ങ​ളെ​യോ ഇ​തി​ൽ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

അ​ണു​ബാ​ധ​യ്ക്കെ​തി​രാ​യ സം​ര​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്തു​ന്ന നി​യ​മ​ത്തി​ലെ വ​കു​പ്പു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ടെ​സ്റ്റ് നി​ർ​ബ​ന്ധ​മാ​ക്കാ​നു​ള്ള ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കു​ക. 16 സ്റ്റേ​റ്റു​ക​ളു​ടെ​യും ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി​മാ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടു​ള്ള​തെ​ന്നും സ്പാ​ൻ പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ