അയർലൻഡിൽ മലയാളി നഴ്സ് സോമി ജേക്കബ് നിര്യാതയായി
Wednesday, July 22, 2020 5:34 PM IST
ഡബ്ലിൻ : താല, ഹാരോള്‍ഡ് ക്രോസ് ഹോസ്പീസിലെ സ്റ്റാഫ് നഴ്‌സ് സോമി ജേക്കബ് (61) നിര്യാതയായി. സംസ്‌കാരം ജൂലൈ 25 നു (വെള്ളി) രാവിലെ 10 ന് ഡബ്ലിനിലെ ഐപിസി പെന്തക്കോസ്ത ചര്‍ച്ചിലെ പാസ്റ്റര്‍മാരുടെ ശുശ്രൂഷകൾക്കുശേഷം ഫ്യുണറല്‍ ഹോമില്‍.

അർബുദ രോഗനിര്‍ണയത്തെ തുടര്‍ന്ന് ചികിത്സയിൽ ആയിരുന്ന പരേത പത്തനംതിട്ട കോഴഞ്ചേരി കൈതവനമല വര്‍ഗീസ് മാത്യുവിന്‍റെ മകളാണ്. 2004 മുതല്‍ അയര്‍ലൻഡില്‍ ജോലി ചെയ്തുവരികയായിരുന്നു.

മക്കള്‍ : വിമല്‍ ജേക്കബ്, വിപിന്‍ ജേക്കബ്. മരുമകള്‍ : അഞ്ജു ഐസക്ക്‌

പൊതുദർശനം 23 നു (വ്യാഴം) രാവിലെ 10 മുതല്‍ ഒരു മണിവരെയും വൈകിട്ട് 5 മുതല്‍ 7 വരെയും താലയിലെ സ്‌ക്വയര്‍, താല സ്റ്റേഡിയത്തിന് എതിര്‍വശത്തുള്ള ബ്രിയാന്‍ മക് എല്‍റോയ് ഫ്യുണറല്‍ ഹോമില്‍ (ദി മോട്ടോര്‍ സെന്‍റര്‍, Brian McElroy Funeral Directors The Motor Centre (opposite Tallaght Stadium The Square, Tallaght, Co. Dublin)

റിപ്പോർട്ട്: ജയ്സൺ കിഴക്കയിൽ