പുഷ്പ വിഹാർ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ മഹാ മ്യത്യുഞ്ജയ ഹോമം
Friday, July 10, 2020 5:35 PM IST
ന്യൂഡൽഹി: പുഷ്പ വിഹാർ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ ജൂലൈ 7 നു (മിധുനം 22 ഉത്രാടം. വൈ ധൃതി പുണ്യകാലം) രാവിലെ 8 നു മഹാ മ്യത്യുഞ്ജയ ഹോമം നടന്നു.

സപ്തഹോമ ദ്യവ്യങ്ങളായ, അമൃത് വള്ളി, പേരാൽ മൊട്ട് ,എള്ള് , പാൽ, നെയ്യ് ,പായസം, കറുക ഇത്യാദികൾ ഓരോന്നും 1008 ഉരു (മൊത്തം 7056) പ്രത്യേകം തയാറാക്കിയ ഹോമ കുണ്ടത്തി ലേക്ക് ഹോമിക്കപ്പെട്ടു. ക്ഷേത്ര മേൽശാന്തി ശ്രീവത്സൻ നമ്പൂതിരിയുടെ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

സർക്കാരിന്‍റെ നിർദ്ദേശപ്രകാരം ഭക്തജനങ്ങൾക്ക് പങ്കെടുക്കുന്നതിന് നിയന്ത്രണമുണ്ടായിരുന്നു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്