തോമസ് വാതപ്പള്ളിയുടെ ഭാര്യ പിതാവ് കുഞ്ഞേട്ടൻ നിര്യാതനായി
Thursday, June 18, 2020 7:12 PM IST
കോട്ടയം : മലയാളി അസേസിയേഷൻ മുൻ പ്രസിഡന്‍റും ഫ്രാങ്ക്സ്റ്റൺ സ്പൈസസ് ഉടമയുമായ തോമസ് വാതപ്പിള്ളിയുടെ ഭാര്യാ പിതാവ് മാമ്പുഴയ്ക്കൽ ജോസഫ് (90) നിര്യാതനായി. സംസ്കാരം ജൂൺ 19നു (വെള്ളി) 2.30 ന് കോട്ടയം പാദുവ സെന്‍റ് ആന്‍റണീസ് പള്ളിയിൽ.

ഭാര്യ: അന്നമ്മ തോട്ടയ്ക്കാട് വെളളാപ്പള്ളിൽ കുടുംബാംഗമാണ്. മക്കൾ ബേബി മാമ്പുഴക്കൽ ,ലൈസമ്മ ബോബി, എൽസി തോമസ് (മെൽബൺ - ഓസ്ട്രേലിയ), ബെറ്റി ജയിംസ് ,ബെന്നി മാമ്പുഴയ്ക്കൽ. മറ്റു മരുമക്കൾ ലീലാമ്മ ആലഞ്ചേരിൽ ,ബോബി പൊന്നീഴത്ത് , ജയിംസ് കാട്ടുപറമ്പിൽ ,നിലീന കാരിമഠം.

കോവിഡിന്‍റെ പ്രത്യേക സാഹചര്യം നിലനിൽക്കുന്നതിനാൽ പങ്കെടുക്കുവാൻ പറ്റാത്തവർക്കായി സംസ്കാര ചടങ്ങുകൾ ഓൺലൈനിൽ കാണുവാനുള്ള സൗകര്യം www.youtu.be/FuFpPQaHuns എന്ന ലിങ്കിൽ എർപ്പെടുത്തിയിട്ടുണ്ടെന്നു കുടുബാംഗങ്ങൾ അറിയിച്ചു.

റിപ്പോർട്ട്: ജോസ് എം. ജോർജ്